എളേറ്റില്‍:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍ വട്ടോളിയില്‍ മാതാവിനും മകള്‍ക്കും, എളേറ്റിൽ വട്ടോളി അങ്ങാടിയോട് ചേർന്ന് കിടക്കുന്ന നരിക്കുനി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ പുരുഷനും സമ്പര്‍ക്കത്തിലൂടെ കോവിഡ് 40 വയസ്സുകാരനായ പുരുഷനും, 50 വയസ്സുകാരിയായ മാതാവിനും,24 കാരിയായ മകള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
40 വയസ്സുകാരന്റെ ഭാര്യ പിതാവ് മെഡിക്കൽ കോളെജിൽ ചികിത്സ തേടിയിരുന്ന സമയത്ത് സഹായത്തിനായി മെഡിക്കൽ കോളെജിൽ എത്തിയിരുന്നു. ഈ സമയത്തെ സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത് എന്നാണ് നിഗമനം.
എളേറ്റിൽ പതിനേഴാം വാർഡിലെ 50 കാരിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ മാവൂരിലെ വീട്ടിലെത്തിയിരുന്നു. പിതാവിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരുന്ന ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ആണ്‍കുട്ടികളുടെ ഫലം നെഗറ്റീവാണെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹൈഫ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബഷീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശുക്കൂര്‍, കൊടുവള്ളി എസ് ഐ സായൂജ് കുമാര്‍ എന്നിവരടങ്ങിയ സംഘം പ്രദേശം സന്ദര്‍ശിക്കുകയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ക്കായി അടുത്ത ദിവസം പരിശോധന നടത്തും.
Tags:
ELETTIL NEWS