03.8 .20 തിയതി പകൽ 12.50 മണിക്ക് കിനാലൂർ രാരോത്ത് മുക്ക് വെച്ച് കാറിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്തി വില്പന നടത്തിയതിന് കുന്നമംഗലം സ്വദേശിയായ യുവാവിനെ താമരശ്ശേരി റെയിഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു.ചാലിയിൽ വീട്ടിൽ കേളപ്പൻ മകൻ ജിതേഷ് ആണ് പിടിയിലായത്.മാരുതി കാറിൽ നിന്നും 94 കുപ്പികളിലായി സൂക്ഷിച്ച 47 ലിറ്റർ മദ്യം കണ്ടെടുത്തു.
Tags:
THAMARASSERY