Latest

6/recent/ticker-posts

Header Ads Widget

എളേറ്റില്‍ വട്ടോളി കനത്ത ജാഗ്രതയിൽ

എളേറ്റില്‍: കിഴക്കോത്ത് എളേറ്റില്‍ വട്ടോളിയില്‍ മാതാവിനും മകള്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ്. 50 വയസ്സുകാരിയായ മാതാവിനും 24 കാരിയായ മകള്‍ക്കുമാണ് ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. 50 കാരിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ മാവൂരിലെ വീട്ടിലെത്തിയിരുന്നു.


പിതാവിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരുന്ന ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ആണ്‍കുട്ടികളുടെ ഫലം നെഗറ്റീവാണെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.


കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹൈഫ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബഷീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശുക്കൂര്‍, കൊടുവള്ളി എസ് ഐ സായൂജ് കുമാര്‍ എന്നിവരടങ്ങിയ സംഘം പ്രദേശം സന്ദര്‍ശിക്കുകയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.


പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ക്കായി അടുത്ത ദിവസം പരിശോധന നടത്തും.

Post a Comment

0 Comments