Trending

സമ്പർക്ക രോഗികൾ കൂടുന്നു, നരിക്കുനി ഗ്രാമ പഞ്ചായത്തിൽ കടുത്ത നിയന്ത്രണം

നരിക്കുനി ഗ്രാമപഞ്ചായത്തിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ മാത്രമേ വ്യാപാരസ്ഥാപനങ്ങൾ  പ്രവർത്തിക്കാവൂ എന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.
അഞ്ചിൽ കൂടുതൽ ആളുകൾ ഒരേ സമയം സ്ഥാപനങ്ങളിൽ ഉണ്ടാവരുത്.ദുരന്തനിവാരണ നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്നും  ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് സംയുക്തമായി അറിയിച്ചു .


ഹോട്ടലുകൾ 7 മണി വരെ പാർസൽ മാത്രം.ഹോട്ടലിൽ ഇരുന്ന് കഴിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതാണ്.നരിക്കുനി ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ ഉള്ള മുഴുവൻ പ്രദേശങ്ങൾക്കും ഈ അറിയിപ്പ് ബാധകമായിരിക്കും.

നരിക്കുനിയിലും സമീപ പഞ്ചായത്തുകളിലും കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ നരിക്കുനി യിലെ ഓട്ടോ, ഗൂഡ്സ് സർവ്വീസുകൾ താത്കാലികമായി നിർത്തിവെക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.
Previous Post Next Post
3/TECH/col-right