ഓമശ്ശേരി: ഓമശ്ശേരിയില്‍ രണ്ട് പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ഓമശ്ശേരി സ്വദേശിയുടെ മകനും ഓമശ്ശേരിയിലെ മത്സ്യ വ്യാപാരിക്കുമാണ് കോവിഡ് സ്ഥിരീകരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഓമശ്ശേരി സ്വദേശിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും അടുത്ത ദിവസം മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു.
കൊണ്ടോട്ടി മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ ഓമശ്ശേരി സ്വദേശിക്കാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
0 Comments