Trending

സൗകര്യങ്ങളോടെ കിഴക്കോത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ

എളേറ്റിൽ : കോവിഡ് മഹാമാരി നേരിടുന്നതിന്റെ ഭാഗമായി, കിഴക്കോത്ത്  പഞ്ചായത്തിൻറെ നേതൃത്വത്തിൽ  പന്നൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 100 പേർക്ക് കിടത്തി സൗകര്യ നിങ്ങളോടു കൂടിയ വിശാലമായ പ്രാഥമിക ചികിത്സ കേന്ദ്രമാണ് സൗകര്യപ്പെടുത്തിയിട്ടുള്ളത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. 

ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ.ജബ്ബാർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പി.സി മുജീബ്  പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി.കെ സെയ്ത്, ഫസൽ ആവിലോറ, വി.പി അഷ്റഫ്, സി.എം ഷാജി, അബ്ദുൾ നാസർ കത്തറമ്മൽ, എം.ടി അബ്ദുൽ മജീദ്, മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.


Previous Post Next Post
3/TECH/col-right