Trending

2020 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം

എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2020 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം.ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന്  (05.08.2020) മുതൽ തുടങ്ങുന്നതാണ്.


AAY കാർഡിന് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.1 കിലോ പഞ്ചസാര 21/- രൂപയ്ക്കും ലഭിക്കും. 

കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം AAY കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കും. (PMGKAY പ്രകാരമുള്ള പയർ/കടല വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്.)

PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും കിലോയ്ക്ക് 2/- രൂപാ നിരക്കിൽ ലഭിക്കും.

കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ,1കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.(PMGKAY പ്രകാരമുള്ള പയർ/കടല വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്.)

NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4/- രൂപാ നിരക്കിൽ ലഭിക്കും.ലഭ്യതക്കനുസരിച്ച് കാർഡിന് 1 കിലോ മുതൽ 3 കിലോ വരെ ആട്ട കിലോയ്ക്ക് 17/- രൂപാ നിരക്കിൽ ലഭിക്കും

(NPS വിഭാഗത്തിനുള്ള കിലോയ്ക്ക് 15/- രൂപാ നിരക്കിലുള്ള 10 കിലോ സ്പെഷ്യൽ അരിവിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്)

 NPNS കാർഡിന് 5 കിലോ അരി കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.ലഭ്യതയ്ക്കനുസരിച്ച് കാർഡിന് 1 കിലോ മുതൽ 3 കിലോ വരെ ആട്ട കിലോയ്ക്ക് 17/- രൂപാ നിരക്കിൽ ലഭിക്കും 

(NPNS വിഭാഗത്തിനുള്ള കിലോയ്ക്ക് 15/- രൂപാ നിരക്കിലുള്ള 10 കിലോ സ്പെഷ്യൽ അരി വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്)

എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) കാർഡിന്0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ (NE) കാർഡിന് 4 ലിറ്റർ മണ്ണെണ്ണയും, ലിറ്ററിന് 31/രൂപാ നിരക്കിൽ ലഭിക്കുന്നതാണ്.

Previous Post Next Post
3/TECH/col-right