Trending

കൂടത്തായിലെ ഗ്രൗണ്ട് കയ്യേറാൻ ശ്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക:വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി

കൂടത്തായി: വർഷങ്ങളോളമായി ഓമശ്ശേരി പഞ്ചായത്ത് നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള സ്പോർട്സ് മത്സരങ്ങളും, മറ്റ് പരിശീലനങ്ങളും നടത്തി വരുന്ന കൂടത്തായി അങ്ങാടിയുടെ തെട്ടടുത്ത് പുഴയോരത്തുള്ള ഗ്രൗണ്ട് കയ്യേറി നശിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ വ്യക്തികളെ സമൂഹത്തിന്റെ മുന്നിൽ കൊണ്ട് വരാൻ വേണ്ടിയുള്ള ഏതൊരു തീരുമാനത്തിനും കൂടത്തായിലെ വ്യാപാര സമൂഹം ഒറ്റകെട്ടായി നിലകൊള്ളുമെന്നും ഗ്രൗണ്ടിൽ നടക്കുന്ന ഏതൊരു മത്സര പരിപാടിക്കും വ്യാപാരി വ്യവസായി ഏകോപന സമിതി എന്നും ഭാഗവാക്കായിട്ടുണ്ടെന്നും  സ്ഥലം സന്ദർശിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് പ്രസിഡണ്ട് എ.കെ.കാദിരി ഹാജി പറഞ്ഞു. 

യൂത്ത് വിംങ്ങ് കൊടുവള്ളി മണ്ഡലം ട്രഷറർ സത്താർ പുറായിൽ, യൂനിറ്റ് അംഗങ്ങളായ മജീദ്കുനിമ്മൽ, പി.കെ.ഇബ്രാഹം, കെ.വി.യൂസഫ്, എ.കെ.നിസാർ, പ്രതീഷ്.പി.പി.മനാഫ് എ.കെ, മൊയ്തീൻ.കെ.കെ, ഷരീഫ് ബാവ, ന്യൂ ഫോം ഗ്രൗണ്ട് സംരക്ഷണ സമിതി കൺവീനർ എ.കെ.അസീസ് ക്ലബ്ബ് ഭാരവാഹികളായ മുജീബ്.സി.കെ.നൗഫൽ.പി.ടി, മജീദ് എ.കെ. സ്ഥലം സന്ദർശിച്ചവരിൽ ഉണ്ടായിരുന്നു
Previous Post Next Post
3/TECH/col-right