Trending

സഞ്ചരിക്കുന്ന വായനശാല ഉദ്ഘാടനം ചെയ്തു

എളേറ്റിൽ:ഒഴലക്കുന്ന് മഹല്ല് സലാഹുൽ ഇസ്ലാം കമ്മറ്റി യൂത്ത് വിങ് ആരംഭിച്ച 'സഞ്ചരിക്കുന്ന വായനശാല' പദ്ധതിക്ക് തുടക്കമായി. മഹല്ല് പരിധിയിലെ 200ഓളം വീടുകളിൽ വിവിധ പ്രായക്കാർക്ക് ആവശ്യമായ വ്യത്യസ്ത വിഭാഗത്തിലെ പുസ്തകങ്ങൾ വളന്റിയർമാർ മുഖേന വീടുകളിൽ എത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് സി.കെ റസാഖ് അധ്യക്ഷത വഹിച്ചു.

മഹല്ല് വർകിങ് പ്രസിഡന്റ് ഉസ്മാൻ ഹാജി,വാർഡ് മെമ്പർ ഒ.കെ അബ്ദുറഹ്മാൻ, മഹല്ല് യൂത്ത് വിങ് പ്രസിഡന്റ് സലീം കെ.എം എന്നിവർ സംസാരിച്ചു.ഇസ്മായിൽ,റാഫി,ഷാഫി, ഇർഷാദ്, മിദ്ലാജ്, സൈഫുദ്ദീൻ,ഷാനിദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മഹല്ല് ജനറൽ സെക്രട്ടറി സി.സുബൈർ മാസ്റ്റർ സ്വാഗതവും,കരിയർ വിങ് കൺവീനർ മുഹമ്മദ്‌ സിറാജുദ്ധീൻ ഒ.കെ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right