Trending

കോവിഡ് ജാഗ്രത സദസ്സ്.

എളേറ്റിൽ : കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ സമീപ ദേശങ്ങളിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എളേറ്റിൽ അങ്ങാടിയിലും പരിസരങ്ങളിലും അതീവ ജാഗ്രത പുലർത്താൻ എളേറ്റിൽ വ്യാപാരഭവനിൽ ചേർന്ന ആർ.ആർ.ടി,വ്യാപാരി, സർവ്വകക്ഷി യോഗം തീരുമാനിച്ചു.ഇതിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും എളേറ്റിൽ അങ്ങാടിയിൽ വളണ്ടിയർ സ്ക്വാഡ് പ്രവർത്തനം നടത്തുവാനും,പൊതുജന ബോധവൽക്കരണത്തിനായി അനൗൺസ്മെൻറ് നടത്തുവാനും തീരുമാനിച്ചു. 

യോഗം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ.എം.ആഷിഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ ബഷീർ, കെ.കെ.അബ്ദുറഹിമാൻ കുട്ടി, മുഹമ്മദ് മാളിയേക്കൽ, RRT അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Previous Post Next Post
3/TECH/col-right