വിക്ടറി ഏജൻസീസ്, നന്മ കോരങ്ങാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാരുണ്യതീരം കാമ്പസിലേക്ക്  ഫേസ് മാസ്ക്കുകൾ കൈമാറി. കാരുണ്യതീരം കാമ്പസിൽ നടന്നു വരുന്ന  ഒക്യൂപ്പേഷൻ തെറാപ്പി,സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, പഞ്ചകർമ്മ തെറാപ്പി സേവനങ്ങൾ കോവിഡ് സുരക്ഷ ഒരുക്കി ഭിന്നശേഷിക്കാരായ കുരുന്നുകൾക്ക്  നൽകുന്നതിന് ഫേസ് മാസ്ക്കുകൾ ഏറെ സഹായകരമാണ്. 

മാസ്ക്ക് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ വിക്ടറി ഏജൻസീസ് മാനേജിംഗ് ഡയറക്ടർ നബീൽ പൂനൂരിൽ  നിന്നും ഏറ്റു വാങ്ങി. നന്മ കോരങ്ങാട് ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട് അദ്ധ്യക്ഷത വഹിച്ചു. 
         
HCF ഡിസാസ്റ്റർ മാനേജ്മൻറ് ടീം കേരള ചെയർമാൻ കെ. അബ്ദുൽ മജീദ്, HCF കോർഡിനേറ്റർ നവാസ് കോളിക്കൽ, നന്മ കോരങ്ങാട്  എക്സിക്യൂട്ടീവ് മെമ്പർ ഫയാസ് കോരങ്ങാട് എന്നിവർ ആശംസകൾ നേർന്നു.