Trending

ഗ്രീൻക്ലീൻകിഴക്കോത്ത് 50,000 ഫലവൃക്ഷതൈകൾ നട്ടു പരിപാലിക്കുന്നു

കൊടുവള്ളി :കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ സ്വയംപര്യാപ്ത പഞ്ചായത്താക്കി  മാറ്റുന്നതിന്  കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഗ്രീൻ ക്ലീൻ കിഴക്കോത്ത് പദ്ധതിയുടെ ഭാഗമായി സുഫലം ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ 50000 ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനുവേണ്ടി ജിസം ഫൗണ്ടേഷൻ സഹകരണത്തോടെ വൃക്ഷ തൈ പരിപാലന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് ഓരോ വീട്ടിലും നട്ടുപിടിപ്പിക്കുന്ന  തൈകളുടെ ഫോട്ടോയെടുത്ത് www.greencleanearth.org എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ ഭാഗ്യശാലികൾക്കും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന വർക്കും ഗോൾഡ് കോയിനുകൾ, സ്മാർട്ട് ഫോണുകൾ, സോളാർ ഉപകരണങ്ങൾ, മാലിന്യ സംസ്കരണ പിന്നുകൾ ,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സൗജന്യ പെട്രോൾ കാർഡുകൾ, ഫലവൃക്ഷതൈകൾ, തുടങ്ങിയവസമ്മാനങ്ങളായി നൽകുന്നതാണ്.

തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടുകൂടി  വിവിധതരത്തിലുള്ള കാർഷിക പദ്ധതികൾക്ക് കിഴക്കോത്ത് കൃഷിഭവൻ  തുടക്കം  കുറിച്ചിട്ടുണ്ട്.ഫലവൃക്ഷതൈകൾടെ കിഴക്കോത്ത് പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യുപി നഫീസയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഹുസൈൻ മാസ്റ്റർ നിർവഹിച്ചു.ജിസം ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ  ഇഖ്ബാൽ , ഡയറക്ടർ വി പി അഷ്റഫ്,  ഉമ്മർ കണ്ടിയിൽ,  ശ്യാമള രവീന്ദ്രൻ,  റാഷിദ് പനാട്ടുപള്ളിയിൽ, അബ്ദുല്ലക്കോയ ആർ കെ സംസാരിച്ചു0
Previous Post Next Post
3/TECH/col-right