Trending

ജാഗ്രത കൈവിടരുത്;കണ്ടെയിൻമെന്റ് സോണിലുള്ളവർ പുറത്തിറങ്ങരുത്

പൂനൂര്‍: കരുമലയിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടയിൻമെന്റ് സോണാക്കി മാറ്റിയ വാർഡുകളിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടി ബിനോയ് ആവശ്യപ്പെട്ടു.


കരുമലയിൽ പോസിറ്റീവായ യുവതിയുമായും അവരുടെ പ്രൈമറി കോൺടാക്ടുമായും സമ്പർക്കം പുലർത്തിയവർ നിർബന്ധമായും വീടുകളിൽ ക്വാറന്റീനിൽ ഇരിക്കണം. അയൽ വീട്ടുകാരുമായോ ബന്ധുക്കളുമായോ അടുത്തിടപഴകരുത്.രോഗിയുടെ പ്രൈമറി കോൺടാക്ടിലുള്ളവരുടെ സ്രവം പരിശോധിച്ച് റിസൽട്ട് വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.

കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണം. ഒട്ടും ജാഗ്രതക്കുറവ് കാണിക്കരുത്. നിലവിലെ സാഹചര്യത്തിൽ എല്ലാ വീടുകളും ഓരോ കണ്ടയിൻമെന്റ് സോണുകളായി സ്വയം മാറണം. എങ്കിൽ മാത്രമേ നമുക്ക് പ്രതികൂല സാഹചര്യത്തെ മറികടക്കാനാവൂ എന്നും  പ്രസിഡന്റ് പറഞ്ഞു.
Previous Post Next Post
3/TECH/col-right