ദുബായ്: ഇന്ത്യയിലുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി. ഇന്ത്യയും-യുഎഇ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ത്യ-യുഎഇ ധാരണ പ്രകാരം ജൂലൈ 12 മുതലല്‍ 15 ദിവസത്തേക്കാണ് പ്രവാസികളെ തിരികെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. ഇതനുസരിച്ച് വന്ദേ ഭാരത് മിഷന്‍ സര്‍വീസുകള്‍ക്കായി യുഎഇയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരാന്‍ അനുമതി നല്‍കി.
ഇതോടൊപ്പം യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികള്‍ക്കും ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികള്‍ക്കും പ്രവാസികളെ കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചു. നേരത്തെയുണ്ടായിരുന്ന ധാരണ അനുസരിച്ച് പ്രവാസികള്‍ക്ക് മടങ്ങാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ തുടരാമെന്ന ആശ്വാസ വാര്‍ത്ത എത്തുന്നത്.
യുഎഇ സര്‍ക്കാറിന്റെ അനുമതി ലഭിച്ച പ്രവാസികള്‍ക്ക് മടങ്ങിവരുന്നതിനായി ഇപ്പോഴുള്ള യാത്രാ സംവിധാനം തുടരുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നീരജ് അഗര്‍വാള്‍ പറഞ്ഞു. യുഎഇ സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ മടങ്ങാനുള്ള അവസരമുള്ളത്.
ഇവര്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവായിരിക്കണം.ഐ.സി.എ അംഗീകൃത ലാബുകളില്‍ http://screening.purehealth.ae നിന്നുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ യുഎഇ അംഗീകരിക്കുകയുള്ളൂ.

ഓഗസ്റ്റ് 1 മുതൽ ഇന്ത്യയടക്കമുള്ള നിർദ്ദിഷ്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായ് വിമാനത്താവളങ്ങളിൽ എത്തുമ്പോൾ കോവിഡ് പരിശോധന നിർബന്ധം
ഓഗസ്റ്റ് 1 മുതൽ ഇന്ത്യയടക്കമുള്ള നിർദ്ദിഷ്ട രാജ്യങ്ങളിൽ നിന്ന്
ദുബായ് വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് യു എ ഇ അംഗീകരിച്ച ലാബിൽ
നിന്നുള്ള കോവിഡ് പി സി ആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് നിർബന്ധം
ആയിരിക്കും. അതുപോലെ തന്നെ ഇന്ത്യയടക്കമുള്ള ചല രാജ്യങ്ങളിൽ നിന്നുള്ള
യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ നിർബന്ധ പോളിമറേസ് ചെയിൻ
റിയാക്ഷൻ (പിസിആർ) കോവിഡ് പരിശോധന നടത്തേണ്ടതുണ്ടെന്നും എമിറേറ്റ്സ് എയർലൈൻ
അറിയിച്ചു.
ദുബായിലെത്തുമ്പോൾ കോവിഡ് -പിസിആർ പരിശോധനയ്ക്ക് വിധേയരാകുന്ന യാത്രക്കാർക്ക് ഫലം ലഭിക്കുന്നതുവരെ സ്വയം നിരീക്ഷണത്തിൽ പോകണം. അവരുടെ പിന്നീട് ലഭിക്കുന്ന പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ, അവർക്ക് അവരുടേതായ പ്രവർത്തങ്ങൾ തുടരാം. മറിച്ച് കോവിഡ് പോസിറ്റീവ് ആണെങ്കിൽ, അവർ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ഉപദേശം തുടരുകയും സ്വയം നിരീക്ഷണത്തിൽ പോകുകയും വേണം.
നിലവിൽ യുഎഇ വിമാനത്താവളങ്ങളിൽ എല്ലാ യാത്രക്കാർക്കും സൗജന്യമായാണ് പിസിആർ പരിശോധനകൾ നടത്തുന്നത്.
എമിറേറ്റ്സ് എയർലൈൻസിൽ ദുബായ് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാനായി യു എ ഇയുടെ നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് അതോറിറ്റി പ്രഖ്യാപിച്ച വിവരമനുസരിച്ച് പ്യുവർ ഹെൽത്ത് http://screening.purehealth.ae അംഗീകരിച്ച നെറ്റ്‌വർക്കിൽ വരുന്ന ലാബോറട്ടറികളിൽ നിന്നുള്ള കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് മാത്രമാണ് ബാധകമാകുക. 96 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് റിസൾട്ടിന്റെ പ്രിന്റൗട്ട് കാണിക്കണമെന്നാണ് വ്യവസ്ഥ വെച്ചിരിക്കുന്നത്.
ഫോണിലെ ഡിജിറ്റൽ ഫയൽസ് അല്ലെങ്കിൽ സ്ക്രീൻ ഷോട്ട് എന്നിവ സ്വീകരിക്കില്ല. 12 വയസ്സിൽ താഴെയുള്ളവരെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദുബായ് വിമാനത്താവളങ്ങളിൽ എത്തുമ്പോൾ പിസിആർ കോവിഡ് ടെസ്റ്റ് ബാധകമാകുന്ന 29 രാജ്യങ്ങളുടെ ഒരു പട്ടിക എമിറേറ്റ്സ് എയർലൈൻ പുറത്തിറക്കിയിട്ടുണ്ട്.

- അഫ്ഗാനിസ്ഥാൻ
- അർമേനിയ
- ബ്രസീൽ
- ബംഗ്ലാദേശ്
- ജിബൂട്ടി
- ഈജിപ്ത്
- എറിത്രിയ
- ഇന്ത്യ
- ഇന്തോനേഷ്യ
- ഇറാൻ
- ഇറാഖ്
- കസാക്കിസ്ഥാൻ
- കിർഗിസ്ഥാൻ
- ലെബനൻ
- മോണ്ടിനെഗ്രോ
- നൈജീരിയ
- പാകിസ്ഥാൻ
- ഫിലിപ്പീൻസ്
- റഷ്യൻ ഫെഡറേഷൻ,
- സെർബിയ
- സൊമാലിയ
- ദക്ഷിണാഫ്രിക്ക
- ശ്രീലങ്ക
- സുഡാൻ
- താജിക്കിസ്ഥാൻ
- ടാൻസാനിയ
- തുർക്ക്മെനിസ്ഥാൻ
- ഉസ്ബെക്കിസ്ഥാൻ
- യുണൈറ്റഡ് സ്റ്റേറ്റ്സിലെ (തിരഞ്ഞെടുത്ത വിമാനത്താവളങ്ങൾ )
Tags:
INTERNATIONAL