Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജം

കിഴക്കോത്ത് : വർദ്ധിച്ചുവരുന്ന കോവിസ് - 19 രോഗികളുടെ ചികിത്സാ ർത്ഥം  കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ നൂറ് കിടക്കകളുള ഫസ്റ്റ് ലൈൻട്രീറ്റ്മെന്റ് സെന്റർ സജ്ജീകരിച്ചു. പ്രസ്തുത സെന്ററിൽ ഒപി വിഭാഗം. ടെസ്റ്റിംഗ് സെന്റർ, നഴ്സസ് റും, ജീവനക്കാർക്ക് താമസിക്കുവാനുളള സൗകര്യം എന്നിവ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

കോവി ഡ് വ്യാപനം ആദ്യ ഘട്ടം മുതൽ തികഞ്ഞ ജാഗ്രത പുലർത്തി പോരുകയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ക്വാറന്റയിൻ സെന്ററുകൾ ഒരുക്കി അറുപതോളം പേർക്ക് താമസിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. പഞ്ചായത്ത്, വാർഡ്തല ആർ ആർ ടികൾ ആരോഗ്യ വകുപ്പിന്റെയും പോ ലിസിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സജീവ ഇടപെടൽ മൂലം പൊതുജനങ്ങൾക്ക് ഇടയിൽ അവബോധം ഉണ്ടാക്കുവാനും അതിലൂടെ രോഗ വ്യാപനം തടയുവാനും സാധിച്ചിട്ടുണ്ട്. 

രാജ്യത്തുട നീളം സമ്പർക്കത്തിലൂടെയും, ഉറവിടം കാണാതെയും രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും, മാസ്ക് പൊതുസ്ഥലങ്ങളിലും, വീടുകളിലും നിർബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് സുരക്ഷ മുൻ കരുതലുകൾ ഉറപ്പാക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എൻ.സി ഉസ്സയിൻ മാസ്റ്റർ അറിയിച്ചു. 

പഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ ജബ്ബാർ മാസ്റ്റർ, വി.എം.  മനോജ്, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ . കെ,  സി എഫ് എൽ ടി സി നോഡൽ ഓഫീസർ പി.സി  മുജീബ് മെഡിക്കൽ ഓഫീസർ ഹൈഫ മൊയ്തീൻ , ഹെൽത്ത് ഇൻസ്പെക്ടർ  മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു
Previous Post Next Post
3/TECH/col-right