ഉണ്ണികുളം:ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കരുമലയില്‍ യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ഇന്ന് കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
യുവതിയുമായും ഇവരുടെ വീട്ടുകാരുമായും സമ്പര്‍ക്കത്തിലുള്ളവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി വരികയാണ്.ഇവരുടെ സാമ്പിള്‍ പരിശോധിച്ച് ഫലം വിലയിരുത്തിയ ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുക.
രോഗി കരുമല വാര്‍ഡിലാണെങ്കിലും ഇവര്‍ക്കും കുടുംബത്തിനും തൊട്ടടുത്ത വാര്‍ഡുകളിലുള്ളവരുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കപ്പുറം, തേനാക്കുഴി വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണാക്കി മാറ്റാന്‍ തീരുമാനിച്ചത്.
ജനങ്ങള്‍ക്ക് അനാവശ്യമായ ആശങ്ക വേണ്ടെന്നും എന്നാല്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

0 Comments