Latest

6/recent/ticker-posts

Header Ads Widget

പുതുപ്പാടി പഞ്ചായത്തിൽ 9 പേർക്ക് കൂടി കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ്

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിൽ രണ്ടാം ഘട്ടത്തിൽ നടന്ന കോവിഡ് 19 പരിശോധനയിൽ 9 പേർക്ക് കൂടി കോവിഡ് 19 ബാധിച്ചതായി കണ്ടെത്തി.നാലു പേർ കാക്കവയലിലും, നാലു പേർ കൈതപ്പൊയിലിലും, ഒരാൾ കാവുംപുറത്തുമാണ്. കൂടുതൽ പേരെ അടുത്ത ചൊവ്വാഴ്ച പരിശോധനക്ക് വിധേയമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.


ആദ്യ ഘട്ട പരിശോധന ഫലങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ഗ്രാമപഞ്ചായത്തിന് പരിധിയിൽ മുഴുവൻ സ്ഥലങ്ങളിലും രാവിലെ 9 മുതൽ 2 മണിവരെ അവശ്യ സാധന കടകൾ മാത്രം തുറക്കുന്നതിനും വാർഡ് 13 കൊട്ടാരക്കോത്ത് വാർഡ്14 കാവുംപുറം വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി അടിയന്തിരമായി പ്രഖ്യാപിക്കുന്നതിന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാനും ഓൺലൈനിൽ ചേർന്ന ഗ്രാമപഞ്ചായത്ത് ആർ.ആർ.ടി.യോഗം തീരുമാനിച്ചു.

Post a Comment

0 Comments