കാക്കൂർ : കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച കാക്കൂർ ടൗൺ ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡും സമീപപ്രദേശങ്ങളും അതിജാഗ്രതയിൽ. കഴിഞ്ഞ ദിവസം തൃശ്ശൂരിൽനിന്ന്‌ വന്ന വ്യക്തിയുടെ കോവിഡ് ടെസ്റ്റ് ഫലം പോസിറ്റീവായിരുന്നു. പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പായി ഇയാൾ കാക്കൂർ ടൗണിലെ കടകളിലും സ്ഥാപനങ്ങളിലും പോയിരുന്നു.


വീടിനടുത്തുനടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിൽ അമ്പതിലേറെ ആളുകളെ ആരോഗ്യപ്രവർത്തകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് പതിന്നാല് ദിവസത്തേക്ക് നിരീക്ഷണത്തിൽ പോകുവാനും നിർദേശിച്ചിട്ടുണ്ട്.


കാക്കൂർ അങ്ങാടിയിലെ അവശ്യ സാധന കടകളും, മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്.