ഇരുവഞ്ഞിപ്പുഴയിൽ ചുഴിയിൽപ്പെട്ടു യുവാവ് മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സ്വദേശി  വയലിൽ വീട്ടിൽ രഞ്ജിത്ത് (21)ആണ് മരിച്ചത്.അത്തിപ്പാറ ചുള്ളിയാട്ട് കടവിൽ കുളിക്കാൻ ഇറങ്ങവേ ചുഴിയിൽ പെടുകയായിരുന്നു.


ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു അപകടം.മുക്കം ഫയർഫോഴ്സും, സിവിൽ ഡിഫൻസ് അംഗങ്ങളും, നാട്ടുകാരുടെയും ശ്രമഫലമായി തിരച്ചിലിൽ നടത്തി ആളെകണ്ടെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രയിൽ.നടപടികൾ പൂർത്തീകരിച്ച് മെഡിക്കൽ കോളേജിലെക് കൊണ്ട് പോകും .