താമരശേരി മലപുറം നെരൂക്കും ചാലിൽ  സ്കൂളിന് സമീപത്ത് വെച്ച് കാട്ടുപന്നി ബൈക്കിന് മുന്നിലേക്ക് ചാടി ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു.ഈങ്ങാപ്പുഴയിൽ നിന്നും പെരുമ്പള്ളിക്ക് വരികയായിരുന്ന അറമുക്കിൽ ജയ്സലിനാണ് സാരമായി പരിക്കേറ്റത്.

ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചെവിയിൽ നിന്നും രക്തം ഒഴുകുന്നതിനാൽ മെഡിക്കൽ കോളേജ് ആശുത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതേ സ്ഥലത്ത് ഏതാനും ആഴ്ചകൾ മുമ്പ് സമാനമായ രണ്ട് അപകടകൾ ഉണ്ടായിരുന്നു. ഒരാൾ മരണപ്പെടുകയും, മറ്റൊരാൾക്ക് പല്ലുകൾ നഷ്ടപെടുകയും ചെയ്തിരുന്നു.