കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിക്കുന്ന  കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക്  കിഴക്കോത്ത് സർക്കിൾ  എസ് വൈ എസ് സാന്ത്വനം, ബെഡ്ഡുകൾ നൽകി.
കോഴിക്കോട് ജില്ലാ കലക്ടറുടെ ബെഡ് ചലഞ്ചുമായി  സഹകരിച്ച് ജില്ലാ എസ് വൈ എസ്  സാന്ത്വനം നൽകുന്ന  'ആയിരം ബെഡ്ഡുകളുടെ'  ഭാഗമായിട്ടാണ് ,എസ് വൈ എസ് കിഴക്കോത്ത് സർക്കിൾ  സാന്ത്വനം പ്രാഥമിക ഘട്ടത്തിൽ മുപ്പത് ബെഡ്ഡുകൾ നൽകിയത്.

 പൂനൂർ സോൺ എസ് വൈ എസ് പ്രസിഡണ്ട്, അബ്ദുസ്സലാം ബുസ്താനി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർക്ക് ബെഡ്ഡുകൾ കൈമാറി.എസ് വൈ എസ് കിഴക്കോത്ത് സർക്കിൾ പ്രസിഡണ്ട് , ഇ കെ സഅദുദീൻ സഖാഫി, ജനറൽ സെക്രട്ടറി, കെ കെ ജാബിർ , വൈസ് പ്രസിഡണ്ട് പി കെ ജയഫർ ബാഖവി എന്നിവർ സംബന്ധിച്ചു.

പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, അസി. സെക്രട്ടറി മുജീബ്,ആർ ആർ ടി, പി എൻ അബ്ദുന്നാസർ തുടങ്ങിയവരുടെ നേത്യത്വത്തിൽ ബെഡ്ഡുകൾ സ്വീകരിച്ചു.