Latest

6/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു.

താമരശ്ശേരി ബസ്സ് ബേക്ക് സമീപം ജില്ലാ ട്രഷറിയുടെ മുന്നിലുളള ഇലക്ട്രിക് പോസ്റ്റിലാണ് കാർ ഇടിച്ചത്. എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന KL -77 A 4520 നമ്പർ കാറാണ് പിന്നിലെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് പോസ്റ്റ് തകർത്ത് ട്രഷറിയുടെ കെട്ടിടത്തിൽ ഇടിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അപകടം.
ഏതു സമയത്തും ആളുകൾ ബസ്സിൽ കയറാൻ കാത്തിരിക്കുന്ന ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.കാറിൽ യാത്രക്കാരായി മൂന്നു പേരാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. താമരശ്ശേരി പട്ടണത്തിൽ വൈദ്യുതി നിലച്ചു.

Post a Comment

0 Comments