Trending

കൂടരഞ്ഞി സ്വദേശി കർണ്ണാടകത്തിൽ വാഹനാപകടത്തിൽ മരിച്ചു.

കൂടരഞ്ഞി:കൂടരഞ്ഞി വളയത്തിൽ ടോംസൺ ജോസഫിന്റേയും മോളി ടോംസന്റേയും മകൻ കിരൺ തോംസൺ (25) മൈസൂർ നഞ്ചങ്കോട് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

മൈസൂർ റിഷി എഫ് ഐ ബി സി യിൽ എഞ്ചിനീയറായ കിരൺ ടോംസണ് ജോലി സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

ദീപക് തോംസൺ (എഞ്ചിനീയർ ദുബായ്) ഏക സഹോദരനാണ്.

കോഴിക്കോട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 09:00 മണിക്ക് വസതിയിൽ എത്തിക്കും.സംസ്കാരം നാളെ (25/07/2020) 11 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Previous Post Next Post
3/TECH/col-right