കൊടുവള്ളി : ഭാര്യ മരിച്ച് അഞ്ചാം ദിവസം ഭര്‍ത്താവും മരിച്ചു.പൗരപ്രമുഖനും ഒഴലക്കുന്ന് മഹല്ല് സലാഹുൽ ഇസ്ലാം കമ്മറ്റി മെമ്പറുമായിരുന്ന എന്‍ കെ സി അഹമ്മദ് ഹാജി(80) ആണ് മരിച്ചത്. ഇദ്ധേഹത്തിന്റെ ഭാര്യ പാത്തുമ്മേയി ഹജ്ജുമ്മ (73) കഴിഞ്ഞ ശനിയാഴ്ച മരണപ്പെട്ടിരുന്നു. കുടുംബ ജീവിതത്തിൽ സുഹൃത്തുക്കളെ പോലെയായിരുന്നു ജീവിതം.പഴയകാല മുസ്ലിം ലീഗ് നേതാവായിരുന്ന എൻ കെ സി മഹല്ലിലും മറ്റുമുണ്ടാവുന്ന പ്രശ്നങ്ങളിലെ പ്രധാന മധ്യസ്ഥനായിരുന്നു.
ഹജ്ജ്കമ്മറ്റി ചെയർമാൻ സി മുഹമ്മദ്‌ഫൈസി, മൊയ്‌ദീൻകുട്ടി
മുസ്‌ലിയാർവാവാട്, ജലീൽ ബഖവി പാറന്നൂർ , മുസ്ലിംലീഗ് ജില്ലാ ജനറൽ
സിക്രട്ടറി എം എ റസാഖ്മാസ്റ്റർ, മുൻ എം ൽ എ വി എം ഉമ്മർമാസ്റ്റർ, യു
എ ഇ കെ എം സി സി പ്രസിഡണ്ട് ഇബ്രാഹീം എളേറ്റിൽ, ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് എൻ സി ഉസൈൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ
മാസ്റ്റർ എന്നിവർ വസതി സന്ദർശിച്ചു.
മക്കള്‍: എന്‍ കെ സി അബ്ദുറഹിമാന്‍, എന്‍ കെ സി മൊയ്തീന്‍ (റിയാദ്), എന്‍ കെ സി ഹുസ്സൈന്‍ കുട്ടി, (ബഹറൈന്‍) എന്‍ കെ സി അബ്ദുസ്സലാം, (റിയാദ്), ഖദീജ ബീവി, സൗദ.
മക്കള്‍: എന്‍ കെ സി അബ്ദുറഹിമാന്‍, എന്‍ കെ സി മൊയ്തീന്‍ (റിയാദ്), എന്‍ കെ സി ഹുസ്സൈന്‍ കുട്ടി, (ബഹറൈന്‍) എന്‍ കെ സി അബ്ദുസ്സലാം, (റിയാദ്), ഖദീജ ബീവി, സൗദ.
മരുമക്കള്‍: ശംസുദ്ധീന്‍ കുറ്റിക്കടവ്, ബുഷ്റ ഓമശ്ശേരി, റോസ്‌ന ഇങ്ങാപ്പുഴ, ബുഷ്‌റ വട്ടോളി, ആരിഫ കരീറ്റിപ്പറമ്പ്, പരേതനായ കുട്ടിഹസ്സന്‍ കാക്കഞ്ചേരി.
Tags:
ELETTIL NEWS