കൊടുവള്ളി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ് സ്ട്രീമിൽ 99 ശതമാനം മാർക്കോടെ കോഴിക്കോട് ജില്ലയിൽ ഒന്നാമതെത്തിയ ദിയ മറിയം കെ പി യെ നാഷണൽ വുമൺസ് ലീഗിൻറെ നേതൃത്വത്തിൽ ആദരിച്ചു.

കേരള വഖഫ് ബോർഡ് മെമ്പർ റസിയ ഇബ്രാഹിം, നഗരസഭ കൗൺസിലർ സുബൈദ റഹീം, കൗൺസിലർമാരായ  ഒ.പി റസാഖ്, ഇസി മുഹമ്മദ് ഐ എൻ എൽ കൊടുവള്ളി മുനിസിപ്പൽ  സെക്രട്ടറിയും കൊടുവള്ളി സർവീസ് സഹകരണ ബാങ്ക്  പ്രസിഡണ്ടുമായ ഒ. പി റഷീദ്, സിദ്ദീഖ് കാരാട്ട്പോയിൽ, അലി ഹംദാൻ. ഇ.സി എന്നിവർ സംബന്ധിച്ചു.