Trending

ചീനിമുക്ക് ബസ് സ്‌റ്റോപ്പില്‍ അവശനിലയില്‍ കിടന്നയാളെ ആശുപത്രിയിലേക്ക് മാറ്റി

പൂനൂര്‍:സംസ്ഥാന പാതയില്‍ പൂനൂര്‍-ചീനിമുക്ക് ബസ് സ്റ്റോപ്പില്‍ അവശനിലയില്‍ കിടന്നയാളെ ആരോഗ്യപ്രവര്‍ത്തകരെത്തി ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍  പനിപിടിച്ച് വിറക്കുന്ന അവസ്ഥയില്‍ ഒരാള്‍ ബസ് സ്റ്റോപ്പില്‍ കിടക്കുന്നത് കണ്ടത്.


നാട്ടുകാര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചെങ്കിലും  എളുപ്പത്തില്‍ മാറ്റാന്‍ കഴിയുമായിരുന്നില്ല.  തുടര്‍ന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.എസ് മുഹമ്മദലി, ഗ്രാമപഞ്ചായത്തംഗം പി.പി ഗഫൂര്‍ എന്നിവര്‍ കലക്ടറേറ്റിലും മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു.

ജനമൈത്രി പൊലീസും ആര്‍.ആര്‍.ടി വളണ്ടിയര്‍മാരടക്കമുള്ളവരും സ്ഥലത്തെത്തിയിരുന്നു. ഉച്ചയോടെ  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പി.പി.ഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ആംബുലന്‍സുമായെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.  

കോവിഡ് കാലമായതിനാല്‍ റോഡരികിലും മറ്റും അവശനിലയില്‍ കാണുന്ന ആളുകളെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുരക്ഷാ കിറ്റ് ധരിച്ച് പ്രത്യേക ആംബുലന്‍സില്‍ മാത്രമേ  കൊണ്ടുപോവാന്‍ കഴിയൂവെന്നും എല്ലാ ആശുപത്രിയിലും ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും ഐസൊലേഷന്‍ റൂം അടക്കം സജ്ജീകരിക്കേണ്ടതുണ്ടെന്നും  ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right