Trending

പള്ളികളില്‍ ജുമുഅ: നിസ്‌കാരത്തിന് 40 പേരില്‍ കൂടാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍;കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജുമുഅ നിസ്‌കാരം അനുവദനീയമല്ല.

കോഴിക്കോട്:കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പള്ളികളില്‍ 40 പേരില്‍ കൂടാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍  അറിയിച്ചു. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരും അവരുടെ ബന്ധുക്കളും ജുമുഅ:യിൽ  പങ്കെടുക്കരുത്.


വിദേശ രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, മറ്റ് ജില്ലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അടുത്ത കാലങ്ങളില്‍ വന്നവര്‍ (സമീപ കാലത്ത് ക്വാറന്റീൻ പൂർത്തിയാക്കിയവരും),65 വയസ്സില്‍ കൂടുതലുള്ളവര്‍,15 വയസ്സിൽ താഴെ ഉള്ള കുട്ടികൾ  എന്നിവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പള്ളികളില്‍ പ്രാര്‍ത്ഥന അനുവദനീയമല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


Previous Post Next Post
3/TECH/col-right