Trending

കോവിഡ് കാലത്തും വീടുകളിൽ കയറിയുള്ള വട്ടി പലിശ പിരിവ്:ജനം ജാഗരൂഗരാകു

ആഴ്ചകളിൽ വീടുകൾ തോറും കയറി ഇറങ്ങി വട്ടി പലിശയ്ക്ക് പണം നല്കുന്നവരെയും, അത് തിരിച്ചു വാങ്ങാനായി വരുന്ന ആളുകളെയും നാട്ടും പുറങ്ങളിൽ കണ്ടു വരാറുണ്ട്. അത്തരം ആളുകളുടെ വരവിന് ഈ കോവിഡ് കാലത്തും യാതൊരു കുറവുമില്ല. സാമൂഹിക വ്യാപനങ്ങൾ കേരളത്തിലെ പലഭാഗങ്ങളിലും ആരംഭിച്ച ഘട്ടത്തിലും ഇത്തരം ചില ആളുകൾ വീടുകൾ കയറി പിരിവ് നടത്തുന്നതായി പരാതി ഉയരുന്നുണ്ട്. 5000 മുതൽ 10000 വരെയാണ് ഇവർ പണമിടപാട് നടത്തുന്നത്.


തമിഴ്നാട്ടിൽ നിന്നുമെത്തുന്ന ഒരു വിഭാഗം ഇത്തരത്തിൽ സംഘങ്ങളായി തിരിഞ്ഞ് പിരിവു നടത്തുന്നതായി വിവരം ലഭ്യമാകുന്നുണ്ട്. രണ്ടു പ്രദേശങ്ങളിലായി 15 ഓളം വരുന്ന ആളുകൾ ഇത്തരം പണമിടപാടിനായി വീടുകൾ കയറി ഇറങ്ങും. ഇവർ യാത്ര ചെയ്യുന്ന പ്രദേശങ്ങളോ,സമ്പർക്കം പുലർത്തുന്ന ആളുകളുടെ വിവരങ്ങളോ ആർക്കും തന്നെ ലഭ്യവുമല്ല. രോഗം ഏത് തരത്തിലും പകരമെന്നു പറയുമ്പോൾ, വീട്ടിലിരിക്കുന്നവന് രോഗം കൊണ്ട് കൊടുക്കുന്ന പണിയാണ് ഇവർ എടുത്തു കൊണ്ടിരിക്കുന്നതെന്ന് സാരം.

ഇതിനു ഉദാഹരണമായി കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ  കാരന്തൂർ ആംമ്പ്രമ്മൽ റോഡ്,പണ്ടാരപ്പറമ്പ്, കൂടത്താലുമ്മൽ, തുടങ്ങിയ സാധാ ജന വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ വീടുകളിൽ കയറി വട്ടി പലിശയ്ക്ക്  നൽകിയ തുക തിരിച്ചു വാങ്ങാൻ  തമിഴ്നാട് സ്വദേശികൾ  വന്നതായി പ്രദേശവാസികൾ പരാതിപെടുന്നു. യാതൊരുവിധ സുരക്ഷയും ഇല്ലാതെ വീടുകൾ കയറി ഇറങ്ങുകയാണിവർ. ഏറെ ജനസാന്ദ്രത ഉള്ള പല കോളനികളും വൃദ്ധരും,വയോധികരും,കുട്ടികളും എല്ലാം അടങ്ങിയ പ്രദേശത്ത് യാതൊരു വിധ മുൻ കരുതലുമില്ലാതെയാണ് വട്ടി പലിശ പിരിവ്. 

രണ്ടു മൂന്നു സംഘങ്ങൾ ഈ പ്രദേശത്ത് ഇപ്പോഴും ഈ രീതിയിൽ പണമിടപാട് നടത്തുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിൽ തമിഴ്നാട് സ്വദേശികളാണ് ഭൂരുഭാഗവും. ഇവർ അവരുടെ നാടുകളിൽ പോയി തിരിച്ചെത്തിയവരാണെന്നുള്ള ആരോപണവും ഉയർന്നു വരുന്നുണ്ട്. ഈ സമയങ്ങളിൽ ഇത്തരത്തി പണമിടപാടിനായി ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിൽ കയറി ഇറങ്ങുമ്പോൾ അത് ഏത് രീതിയിലാണ് സമൂഹത്തെ ബാധിക്കുക എന്ന് പറയാൻ സാധിക്കില്ല. തിരുവനന്തപുരത്തെ ചില പ്രദേശങ്ങളിൽ  സമൂഹവ്യാപനം നടന്നു കഴിഞ്ഞു. കോഴിക്കോടും എറണാകുളവും തുടങ്ങിയ ചില ജില്ലകളിൽ വ്യാപനത്തിന്റെ തന്നെ വക്കിലാണ്. അത്തരം സാഹചര്യം നില നിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള പിരിവുകൾ അനുവദിച്ചു നൽകാൻ സാധിക്കുന്നതല്ല. 

തമിഴ്നാട് സ്വദേശികൾക്കു പുറമെ കേരളത്തിലെ ചിലരും ഇത്തരം കഴുത്തറുപ്പൻ പലിശയ്ക്ക് രഹസ്യമായുള്ള പണമിടപാടുകൾ നടത്താറുണ്ട്. ഹാർബറുകളിൽ , വ്യാപാര മേഖലകളിൽ  രാവിലെ പണമെത്തിച്ച് വൈകീട്  പലിശ സഹിതം തിരിച്ചു  വാങ്ങിക്കുന്ന, അനധികൃത പണമിടപാട് ഈ കോവിഡ് കാലത്തും രൂക്ഷമാണ്. കൂലി പണിയെടുത്ത് കുടുംബം പുലർത്തുന്നവന് തിടുക്കത്തിനായി എത്തി ചെല്ലുന്നതും ഇത്തരം ആളുകൾക്കിടയിലാണ്. 

നേരത്തെ വാങ്ങിയ തുക പണിയില്ലാത്ത നിലവിലെ സാഹചര്യത്തിൽ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി ആഴചയിൽ ഒരിക്കൽ ഇത്തരം പലിശക്കാർ   വീടുകൾ  പിരിവിനായി  വീടുകളിലെത്തും. ഇതിൽ ചിലർ ഭീഷണി മുഴക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല എല്ലാ പ്രദേശങ്ങളിലും സഞ്ചരിക്കുന്നവർ കോവിഡ് വാഹരാകില്ലെന്ന് ആരു കണ്ടു. ജീവനോളം വിലയുള്ള ജാഗ്രത തുടരണം. ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാവണമെന്നുമാണ് പ്രദേശവാസികൾക്ക് പറയാനുള്ളത്.

(OMAK ) റിപ്പോർട്ടർ
Previous Post Next Post
3/TECH/col-right