മടവൂർ:പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച  മടവൂർ എ യു പി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു.13 വിദ്യാർത്ഥികൾ എൽ എസ് എസ് സ്കോളർഷിപ്പിനും  12 വിദ്യർത്ഥികൾ യു എസ്  എസ് സ്കോളർഷിപ്പിനും അർഹത നേടി സ്കൂൾ മികച്ച വിജയമാണ് കൈവരിച്ചത്. പ്രധാനധ്യാപകൻ എം.അബ്ദുൽ അസീസ്  അദ്ധ്യക്ഷത വഹിച്ച   അനുമോദന ചടങ്ങ് മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. 

സ്കൂൾ മാനേജർ ടി.കെ അബ്ദുറഹിമാൻ ബാഖവി, കൊടുവള്ളി ഉപ ജില്ലാ വിദ്യാഭാസ ഓഫീസർ  വി. മുരളി കൃഷ്ണൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ  വി.മെഹറലി, പി ടി എ പ്രസിഡൻ്റ്  ടി.കെ അബൂബക്കർ മാസ്റ്റർ, വാർഡ് മെമ്പർ സാബിറ മൊടയാനി ,എം പി രാജേഷ്, വി ഷക്കീല ടീച്ചർ  ,കെ കെ ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു.മുഹമ്മദ് ഫാറൂഖ് സ്വാഗതവും പി യാസിഫ് നന്ദിയും പറഞ്ഞു.