2019-20 അധ്യയന വർഷത്തെ LSS , USS പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടി കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറി എളേറ്റിൽ.ജി.എം.യു.പി സ്ക്കൂൾ .17-LSS ഉം,25-USS ഉം നേടിയാണ് ഈ വിദ്യാലയം മികവ് തെളിയിച്ചത്.സ്കോളർഷിപ്പിന് അർഹരായ കുട്ടികളെ ഗൂഗിൾ മീറ്റ് വഴി നടന്ന യോഗത്തിൽ  സ്ക്കൂൾ .പി .ടി .എ യും, സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.പി ഉസ്സയിൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.ശ്രീ.എൻ.സി .ഉസ്സയിൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർ .ശ്രീ. ആഷിഖ് റഹ്മാൻ, കൊടുവള്ളി എ.ഇ.ഒ.ശ്രീ.മുരളീകൃഷ്ണൻ, ബി.പി.ഒ.ശ്രീ.മെഹറലി, മാതൃസമിതി ചെയർപേഴ്സൺ .ശ്രീമതി.റജ് ന കുറുക്കാംപൊയിൽ,SMC ചെയർമാൻ ശ്രീ.എം.പി.ഗഫൂർ, സീനിയർ അസിസ്റ്റന്റ് ശ്രീ.എൻ.കെ.മുഹമ്മദ് ,USS കോഡിനേറ്റർ ശ്രീ.അബ്ദുൾ ജബ്ബാർ,LSS കോഡിനേറ്റർ ശ്രീമതി. ഇ സൈറ,SRG UP- ശ്രീമതി.സി ജില,SRG-LP ശ്രീമതി. പുഷ്പവല്ലി, സ്ക്കൂൾ ലീഡർ സഞ്ജയ് സന്തോഷ് എന്നിവർ അനുമോദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. ചില ജേതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ.എം.അബ്ദുൾ ഷുക്കൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി.ശ്രീ. എം.വി അനിൽകുമാർ നന്ദിയും പറഞ്ഞു.