Trending

ഓൺലൈൻ കാലത്തെ വിദ്യാലയത്തിന്റെ ഇടപെടൽ

ഓൺലൈൻ കാലത്തെ വിദ്യാലയത്തിന്റെ ഇടപെടൽ - മാതൃകയാക്കാവുന്ന രീതി ശാസ്ത്രം - പൂനൂർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ സിറാജുദ്ധീൻ മാസ്റ്റർ പോസ്റ്റ് ചെയ്തത്.

പൂനൂർ ഹൈസ്ക്കൂളിൽ ഓൺലൈൻ പി ടി എ യോഗങ്ങൾ 
 
വിപ്ലവകരമായ ഒരു മുന്നേറ്റത്തിനാണ് പൂനൂർ ഗവ.ഹൈസ്ക്കൂൾ തുനിയുന്നത്. കോവിഡ് 19 മൂലം ലോകം ലോക്ഡൗണിൽ കഴിയുകയാണ് എങ്കിലും നമ്മൾ മുന്നേറുകയാണ്. ഈ മഹാമാരിക്ക് എന്നെങ്കിലും ഒരു അറുതി ഉണ്ടാവുമല്ലോ? അപ്പോഴേക്കും നമ്മുടെ സ്ഥാപനം മറ്റുള്ളവരിൽ നിന്ന് ഒട്ടും പിറകോട്ട് പോകാൻ പാടില്ല. നിലവിലുള്ള ഏറ്റവും അത്യാധുനികമായ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പോയ്ക്കൊണ്ടിരിക്കുന്നു. 

അതുകൊണ്ടാണ് വളരെ സുസജ്ജമായ ഓൺലൈൻ യോഗങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളും ഗൂഗിൾ മീറ്റും പ്രയോജനപ്പെടുത്തി ഓൺലൈൻ ക്ലാസ്സുകളുടെ വിലയിരുത്തൽ, തുടർ പ്രവർത്തനങ്ങൾ, എന്നിവ നടത്തി വരുന്നു. സർക്കാർ വിക്ടേഴ്സ് ചാനലിലൂടെ നൽകി വരുന്ന ക്ലാസ്സുകൾക്ക് സഹായകരമാകുന്ന രീതിയിൽ ക്ലാസ്സുകൾ നൽകാൻ ലിറ്റിൽ കൈറ്റ്സിൻ്റെ യുട്യൂബ് ചാനലും പ്രവർത്തിച്ചുവരുന്നു.

വാട്സ് ആപ്പ് വെബ്
 
ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വിവിധ തലങ്ങളിലാണ് രൂപീകരിച്ചിരിക്കുന്നത്. എസ് ഐ ടി സി നിയന്ത്രിക്കുന്ന ഔദ്യോഗിക ഗ്രൂപ്പിൽ നിലവിലുള്ള മുഴുവൻ അധ്യാപകരെയും ഓഫീസ് ജീവനക്കാരെയും ഉൾക്കൊള്ളുന്നതാണ്. അതിനു കീഴിൽ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന മൂന്നു കോഡിനേറ്റർ മാരുടെ നിയന്ത്രണത്തിലുള്ള 8, 9, 10 ക്ലാസുകളിലെ ചാർജുള്ള അധ്യാപകർ ഉൾക്കൊള്ളുന്ന ക്ലാസ് തല  ഗ്രൂപ്പുകൾ, ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലെയും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഉൾക്കൊള്ളുന്ന വിഷയാധ്യാപക  കൂട്ടായ്മ, ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും ചേർത്തിരിക്കുന്ന ക്ലാസ് ഗ്രൂപ്പുകൾ, വിവിധ കൺവീനർമാർ നിയന്ത്രിക്കുന്ന സബ്ജക്ട് കൗൺസിൽ ഗ്രൂപ്പുകൾ എന്നിവയിലൂടെയാണ് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്. ഈ തലങ്ങളിലെല്ലാം ഇപ്പോൾ ഓൺലൈൻ യോഗങ്ങൾ ചേർന്നു കൊണ്ടിരിക്കുകയാണ്.

സ്റ്റാഫ് മീറ്റിങ്ങിൽ തുടങ്ങിയ ഓൺലൈൻയോഗ പദ്ധതി തുടർന്ന് വരുന്ന
വിവിധ ദിവസങ്ങളിലായി ഓരോ 8, 9, 10 ക്ലാസ്സുകളുടെ വേറെ വേറെ ക്ലാസ്സ് അധ്യാപക സംഗമം ഇതേ പോലെ ചേർന്നു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുഴുവൻ അധ്യാപകരും ഉൾക്കൊള്ളുന്ന ക്ലാസ്സ് തല വിഷയാധ്യാപക സമിതിയും ചേർന്നു.

ഇനിയുള്ള യോഗങ്ങൾ താഴേത്തട്ടിലേക്കുള്ളതാണ്. ഓരോ ക്ലാസ്സ് അധ്യാപകരുടേയും നേതൃത്വത്തിൽ ക്ലാസ് തല പിടിഎയും കുട്ടികളുടെ യോഗങ്ങളും ചേരുന്നു. 32 ഡിവിഷനുകളും ഇങ്ങനെ ചെയ്യുമ്പോൾ 64 മീറ്റിങ്ങുകൾ നടക്കും.  

 ഇങ്ങനെ ഓരോ ക്ലാസ് അധ്യാപകരും മൂന്നു വീതം യോഗങ്ങൾക്ക് നേതൃത്വം നൽകുന്നതോടെ വിദ്യാർഥികളുടെ പ്രയാസങ്ങൾ തിരിച്ചറിയുന്നതിൽ അധ്യാപകർക്ക് പ്രാവീണ്യം നേടാനാകും. സ്കൂളിനെ സംബന്ധിച്ചടത്തോളം അത് വലിയ ഒരു ഒരു വിപ്ലവം തന്നെയായി മാറുമെന്നതിൽ തർക്കമില്ല. 

ഓരോ യോഗത്തിനും മുന്നോടിയായി മൂന്ന് ദിവസങ്ങളിലായി വ്യത്യസ്ത അറിയിപ്പുകളിലൂടെ ഓർമ്മപ്പെടുത്തലും മീറ്റിങ്ങ് പരാജയപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും ഉറപ്പ് വരുത്തുന്നു. ആവശ്യമായ നിർദ്ദേശങ്ങളും പരിശീലനങ്ങളും എല്ലാവർക്കും ഉറപ്പ് വരുത്തുന്നുണ്ട്.

യോഗങ്ങൾ ഇങ്ങനെ
വിവിധ ഘട്ടങ്ങളിലായി ഓൺലൈൻ യോഗങ്ങൾ ചേർന്ന് ഇതുവരെയുള്ള ഓൺലൈൻ ക്ലാസ്സുകളെയും തുടർ പ്രവർത്തനങ്ങളെയും വിലയിരുത്തൽ നടത്തിവരുന്നു. ഇതിന് രണ്ട് തലങ്ങളുണ്ട്. പ്രാഥമിക തലവും ദ്വിതീയതലവും. 

 പ്രാഥമിക തലം:
വിവിധ അധ്യാപക ഗ്രൂപ്പുകൾ ഓൺ ലൈൻ യോഗങ്ങൾ ചേർന്ന് ദ്വിതീയതലത്തിൻ്റെ ആസൂത്രണത്തോടൊപ്പം അധ്യാപകർ നവീന ഓൺലൈൻ സംവിധാനങ്ങളുടെ ഉപയോഗത്തിൽ പ്രാവീണ്യം നേടുകയും ചെയ്യുന്നു.
 ദ്വിതീയതലം
രക്ഷിതാക്കളുടെയും കുട്ടികളുടെയും ഓൺലൈൻ യോഗങ്ങളിലൂടെ ഓൺലൈൻ ക്ലാസ്സുകളുടെ വിലയിരുത്തൽ ശേഖരിക്കുകയും ഓൺലൈൻ ക്ലാസ്സുകളില്ല സ്ക്കൂൾ നൽകുന്ന പ്രവർത്തനങ്ങിലും ഇനിയും വേണ്ടിവരുന്ന ആവശ്യമായ പിൻതുണാ പ്രവർത്തനങ്ങളെക്കുറിച്ച് ആസൂത്രണം നടത്താനും കഴിയുന്നു.

ആറ് ഘട്ടങ്ങളിലായാണ് ഈ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

ഘട്ടം 1:
സ്റ്റാഫ് മീറ്റിങ്ങ്: HM, SITC, സ്റ്റാഫ് സെക്രട്ടറി, SRG കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ഓൺലൈൻ യോഗം. തുടർന്ന് വരുന്ന നാലു ഘട്ടങ്ങളിലെയും ഓൺലൈൻ യോഗങ്ങളുടെ ആസൂത്രണം ഈ ഘട്ടത്തിൽ നടത്തുന്നു.

ഘട്ടം 2:
10, 9, 8 ക്ലാസ്സുകൾക്ക് തീരുമാനിച്ച കോഓഡിനേറ്റർമാരുടെ നേതൃത്വത്തിൽ ക്ലാസ് ചാർജ്ജുള്ള അധ്യാപകരുടെ യോഗങ്ങൾ. 

ഘട്ടം 3:
ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സിലെ വിഷയാധ്യാപക സമിതി ചേരൽ. ഓരോ ക്ലാസിലും വിവിധ വിഷയങ്ങൾ എടുക്കുന്ന അധ്യാപകർ ഓൺലൈൻ മീറ്റിങ് ചേരുന്നു. CPTA, കുട്ടികളുടെ യോഗങ്ങൾ എന്നിവയുടെ ആസൂത്രണമാണ് ഇവിടെ നടത്തുന്നത്.

ഘട്ടം 4:
ക്ലാസ് പിടിഎ യോഗം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ ഓൺലൈൻ യോഗങ്ങൾ. വിഷയാധ്യാപകർ പങ്കാളികളായിരിക്കണം. ഇതു വരെയുള്ള ഓൺലൈൻ ക്ലാസ്സുകളുടെ രക്ഷിതാക്കളുടെ വിലയിരുത്തൽ വിവിധ വിഷയാധ്യാപകരുമായി പങ്കുവയ്ക്കുന്നു.

 ഘട്ടം 5:
ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ യോഗം. വിഷയാധ്യാപകർ പങ്കാളികളായിരിക്കണം. കുട്ടികൾക്ക് അവരുടെ വിലയിരുത്തലുകൾ അറിയിക്കാനും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വേണ്ടതിനെക്കുറിച്ച് ചർച്ച ചെയ്യാനും സഹായിക്കുന്നു.

ഘട്ടം 6
തുടർ പ്രവർത്തനങ്ങൾ
ക്ലാസ് വിഷയാധ്യാപക സമിതിയും തുടർന്ന് സ്റ്റാഫ് മീറ്റിങ്ങും ചേർന്ന് അഞ്ച് ഘട്ടങ്ങങ്ങളുടെയും വിലയിരുത്തലും ക്രോഡീകരണവും നടത്തുന്നു.

ഡോക്യുമെൻ്റേഷൻ
എല്ലാ യോഗങ്ങളും കൃത്യമായി ആസൂത്രണം ചെയ്യുകയും യോഗശേഷം വിലയിരുത്തൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഓൺലൈൻ മീറ്റിങ്ങുകൾ 
ഡോക്യുമെൻ്റേഷൻ ചെയ്യുന്നതിന് മീറ്റിങ് സംഘടിപ്പിക്കുന്നവർ ഈ കാര്യങ്ങൾ ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ടതാണ്.

മീറ്റിങ്ങിനു മുമ്പ് :
സംഘടിപ്പിക്കുന്ന ആളുടെ പേര്, ഏത് വിഭാഗത്തിൻ്റേത് (ക്ലാസ്സ് ടീച്ചേഴ്സ് മീറ്റിങ്, വിഷയാധ്യാപക സംഗമം, CPTA, കുട്ടികളുടെ യോഗം),തീയ്യതി, സമയം, പങ്കെടുക്കേണ്ട അംഗങ്ങളുടെ എണ്ണം.

മീറ്റിങ്ങിനു ശേഷം:
സംഘടിപ്പിക്കുന്ന ആളുടെ പേര്, ഏത് വിഭാഗത്തിൻ്റേത്, എത്ര മുതൽ എത്ര വരെ നടന്നു, പങ്കെടുത്തവരുടെ എണ്ണം, പ്രധാന തീരുമാനങ്ങൾ, വല്ല തടസ്സങ്ങളോ പ്രയാസങ്ങളോ നേരിട്ടെങ്കിൽ അത്, മറ്റ് വിലയിരുത്തലുകൾ. SITC യുടെ നേതൃത്വത്തിൽ ആസൂത്രണങ്ങളും വിലയിരുത്തലും ക്രോഡീകരിക്കുന്നു.
Previous Post Next Post
3/TECH/col-right