എളേറ്റിൽ: ചളിക്കോട് പ്രദേശത്ത് നിന്നും എൽ.എസ്.എസ്, യു.എസ്. എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാത്ഥികളെ ചളിക്കോട് സാംസ്കാരിക വേദി അനുമോദിച്ചു. 
വിജയികൾക്ക് മുജീബ് ചളിക്കോട്, ഗഫൂർ മൂത്തേടത്ത്, വി.പി. ബൈജു മാസ്റ്റർ, ഇ.കെ.അബ്ദുൽ ഖാദർ, പി.സി മുഹമ്മദ് ഗഫൂർ, കെ രാജൻ, ജാഫർ മലയിൽ തുടങ്ങിയവർ ഉപഹാരം നൽകി.