എളേറ്റിൽ: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ഒഴലക്കുന്ന് ശാഖാ ജി.സി.സി കെ.എം.സി.സി അനുമോദിച്ചു. അനുമോദന യോഗം ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നിർവ്വഹിച്ചു.
ചടങ്ങിൽ ജി.സി.സി കെ.എം.സി.സി യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ.കെ അബ്ദുള്ള കുട്ടി അധ്യക്ഷനായി. കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം യൂത്ത് യൂത്ത് ലീഗ് വൈ.പ്രസിഡന്റ് മുജീബ് ചളിക്കോട്, സി.സുബൈർ മാസ്റ്റർ, എം.എ റഊഫ് മാസ്റ്റർ, വാർഡ് മെമ്പർ ഒ.കെ അബ്ദുറഹ്മാൻ, കെ.കെ മുഹമ്മദ് കുട്ടി, ഒ.കെ ഉസ്മാൻ ഹാജി, സുലൈമാൻ മാസ്റ്റർ, ടി.കെ കാദർ, എം.പി മജീദ് എന്നിവർ പ്രസംഗിച്ചു.
ഒകെ ജലീൽ, പിവി റഷീദ്, മജീദ് ഒ.കെ, ഫാസിൽ കിട്ടു, റഫീഖ് ഒ.കെ, യാസർ, മിനാഹ്, നവാഫ്, ഷാഫി, ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ ട്രഷറർ അസീസ് പി.വി സ്വാഗതവും, മൻസൂർ പി.വി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS