എളേറ്റിൽ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിഴക്കൊത്ത് ഗ്രാമപഞ്ചായത്തിലെ ചളിക്കോട് രണ്ടാം വാർഡിൽ നടപ്പിലാക്കുന്ന കുടിവെള്ള പൈപ്പ് ലൈൻ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ടി.വനജ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ശ്രീജ സത്യൻ, ഡി.സി.സി.ജനറൽ സെക്രട്ടറി സി.ടി.ഭരതൻ മാസ്റ്റർ, വി.കെ.കുഞ്ഞായിൻ മാസ്റ്റർ, മൂത്തടത്ത് ഗഫൂർ, മുജീബ് ചളിക്കോട് കെ.പി.വിനോദ് ,കെ.കെ.അബു, അശോകൻ, കുയ്യൊടി മജീദ്, കെ.കെ.സലാം മാസ്റ്റർ, കെ.കെ.നാസർ ഹാജി, ജിലേഷ്, കെ.കെ.സിനാൻ തുടങ്ങിയവർ സംബന്ധിച്ചു.

പൈപ്പ് ലൈൻ വിപുലീകരണത്തോടെ വേങ്ങനയുള്ള കുന്ന്, കളംകെട്ടിയ പൊയിൽ, കണ്ണോറക്കണ്ടി, ചീനത്താംപൊയിൽ, മലയിൽ,വടക്കെപ്പുര,കരുമ്പാക്കണ്ടി തുടങ്ങിയ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന്ന് പരിഹാരമാകും.  പ്രദേശത്തുകാരുടെ ഏറെ കാലത്തെ ആവശ്യമാണ് പദ്ധതി വിപുലീകരണത്തോടെ സാധ്യമാകുന്നത്.