Trending

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ കൊടുവള്ളി കളരാന്തിരി സ്വദേശി അബ്ദുല്‍ ഷമീമിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കൊടുവള്ളി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ കളരാന്തിരി സ്വദേശി അബ്ദുല്‍ ഷമീമിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കസ്റ്റംസ് പ്രിവന്റീവ് സംഘമാണ് അബ്ദുല്‍ ഷമീമിന്റെ വീട്ടില്‍ പരിശോധനക്കെത്തിയത്. ഷമീം പാര്‍ട്ണറായ കോഴിക്കോട് അരക്കിണറിലെ ഹെസ്സ ജ്വല്ലറിയില്‍ വെള്ളിയാഴ്ച കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു.
ഇവിടെ നിന്നും കണക്കില്‍ പെടാത്ത മൂന്ന് കിലോയിലധികം സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ഷമീമിനെയും മറ്റൊരു പാട്ണറായ അരക്കിണര്‍ സ്വദേശി ജിഫ്‌സാനെയും കസ്റ്റഡിയിലെടുത്തത്.

ഇവരെ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയതായാണ് സൂചന. ഇതിന്നു പിന്നാലയൊണ് ഒരു സംഘം ഷമീമിന്റെ വീട്ടില്‍ പരിശോധനക്കെത്തിയത്. രണ്ട് മണിക്കൂറോളം വീട്ടില്‍ പരിശോധന നടത്തിയാണ് കസ്റ്റംസ് സംഘം മടങ്ങിയത്.
Previous Post Next Post
3/TECH/col-right