Trending

ജാഗ്രത കൈവിട്ടു, സമ്പർക്കം മൂലമുള്ള രോഗബാധിതർ വർദ്ധിക്കുന്നു.

കൊറോണ നമ്മുടെ അടുത്തേക്ക് വരികയാണ്, ആദ്യം മെല്ലെയായിരുന്നെങ്കിൽ ഇപ്പോൾ അതിവേഗമാണ്

താമരശ്ശേരി: കോവിഡ് വ്യാപനം ഉണ്ടാവാതിരുന്ന സമയത്ത് മുക്കിന് മുക്കിന് കൈ കഴുകാൻ വെള്ളവും, സോപ്പും ഉണ്ടായിരുന്നു.ആളുകൾ സാമൂഹ്യ അകലം കൃത്യമായി പാലിച്ചിരുന്നു, മാസ്കും ധരിച്ചിരുന്നു, സമരങ്ങൾ ഇല്ലായിരുന്നു, പരമാവധി വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്നു.എന്നാൽ സ്ഥിതിയാകെ മാറി, ഇന്ന് ഭൂരിഭാഗം സ്ഥലത്തും Break the chain കാമ്പയിൻ്റെ ഭാഗമായ കൈകഴുകൽ കേന്ദ്രമില്ല, പലരും സാമൂഹ്യ അകലം പാലിക്കുന്നില്ല,പോലീസിനു വേണ്ടി മാത്രമാണ് ചിലർ മാസ്ക് ധരിക്കുന്നത്.

അങ്ങിനെ ലോകത്തിന് മാതൃകയായി രോഗ പ്രതിരോധം തീർത്ത കേരളവും സാവധാനം കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് പോകുന്നു.സംസ്ഥാനത്ത് രണ്ടിടങ്ങളിൽ സാമൂഹ്യ വ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.നമ്മൾ ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ഓരോ പ്രദേശവും കൈവിട്ട് പോകും..

ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക.കോവിഡ് വ്യാപനം 2% ത്തിലേക്ക് ഉയരുന്നതിനാൽ പൊതു ഇടങ്ങളിൽ മാത്രമല്ല വീടുകളിലേക്കും നിയന്ത്രണം വ്യാപിക്കേണ്ട ഘട്ടമായിരിക്കുന്നു.പുറത്ത് നിന്നും വരുന്നവർ സ്വയം അണുനാശനം നടത്തി മാത്രം വീട്ടിലെ വസ്തുക്കളിൽ സ്പർശിക്കുക.

ദുരന്തം നമ്മുടെ പടിവാതിലിൽ എത്താൻ അധിക സമയം വേണ്ടി വരില്ല. ദുരന്തമായി മാറിക്കഴിഞ്ഞാൽ ആരോഗ്യ വകുപ്പിന് ഒന്നും ചെയ്യാൻ സാധിക്കില്ല, വരാന്തകളിൽ കിടന്ന് പനിക്കും നമ്മൾ, ഓക്സിജൻ സിലണ്ടറിനു വേണ്ടി വരിനിൽക്കും നമ്മൾ, ആരോഗ്യ പ്രവർത്തകരും തളർന്ന് വീഴും, ഇതെല്ലാം തടയാനുള്ള ഒരേയൊരു മാർഗ്ഗം സാമൂഹ്യ അകലം പാലിക്കുക മാത്രമാണ്. ചൈന കരകയറിയതും, താഴ് വാനും,ജപ്പാനും, സിങ്കപ്പൂരും, പ്രതിരോധിച്ചതും സാമൂഹ്യ അകലം പാലിച്ചാണ്.അതേ ഇന്നുതന്നെ ഇപ്പോൾ തന്നെ നമ്മൾ തുടങ്ങണം...

മൂന്നു പേരിൽ നിന്നും മൂവായിരം പേരിൽ എത്താൻ മൂന്നോ നാലോ ദിവസം മതി.എന്നാൽ മൂന്നു പേരെ ഐസോ ലൈറ്റ് ചെയ്ത് ചികിത്സിച്ച് ഭേതമാക്കാൻ നാലോ അഞ്ചോ ദിവസം മതി.അതിനാൽ കൂട്ടം കൂടാതിരിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പിട്ട് ഇടക്കിടെ കഴുകുക, പരമാവധി വീടിനകത്ത് തന്നെ കഴിയുക.
പൊതുവാഹന യാത്രകളിൽ സമൂഹ വ്യാപന സാധ്യത കൂടുതലാണ്, ഇങ്ങനെയാത്ര ചെയിതവർ വീട്ടിൽ തിരിച്ചെത്തിയാൽ ധരിച്ചു വസ്ത്രങ്ങൾ പുറത്തേക്ക് മാറ്റി സോപ്പ് ഉപയോഗിച്ച് കുളിച്ചതിന് ശേഷം മാത്രം ഇരിപ്പിടങ്ങൾ ഉപയോഗിക്കുക..

💢 പുറത്ത് നിന്നും വാങ്ങിയ സാധനങ്ങളുടെ പൊതികൾ മാറ്റി സൂക്ഷിക്കുക. കഴുകാവുന്നവ സോപ്പിൽ കഴുകിയെടുക്കുക.

💢 ഫ്രിഡ്ജിൽ വെക്കുന്ന സ്റ്റീൽ പാത്രങ്ങൾ സോപ്പിട്ട് കഴുകുക.

💢 വീടുകളിലെ എല്ലാ കൂടിച്ചേരലുകളും, ആഘാഷങ്ങളും ഒഴിവാക്കുക.ചടങ്ങുകൾ ഒഴിവാക്കുകയോ, മാറ്റി വെക്കുകയോ നാമമാത്രമായി മിതപ്പെടുത്തുകയോ ചെയ്യുക.

💢 ബന്ധു ഗൃഹസന്ദർശനം ഒഴിവാക്കുക.

💢 ആരാധനാലയങ്ങളിൽ പോകാതിരിക്കുക.

💢 വിവാഹ സ്ഥലങ്ങളിലും മരണവീടുകളിലും കുട്ടികളും 60 വയസ്സ് കഴിഞ്ഞവരും പോകാതിരിക്കുക.

💢 28 ദിവസത്തെ ക്വാറൻ്റെയി നിൽ ഉള്ളവർ മുറിക്ക് പുറത്തിറങ്ങുന്നത് കുറ്റകരമാണ്.

💢 അനിവാര്യമായ ഘട്ടങ്ങളിൽ മാത്രം വീടിന് പുറത്തിറങ്ങുക.

💢 സമൂഹ വ്യാപന സൂചനയുള്ളതിനാൽ ഓരോ യാത്രയിലും രോഗം പിടിപെടാനുള്ള സാധ്യത കരുതിയിരിക്കുക.

💢 എല്ലാം നമുക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കി പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക., സാമൂഹിക അകലം പാലിക്കുക.

റിപ്പോർട്ട്: മജീദ് താമരശ്ശേരി - OMAK
Previous Post Next Post
3/TECH/col-right