നരിക്കുനി: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ നരിക്കുനി സ്വദേശിനിയായ ബധിര വിദ്യാര്‍ത്ഥിനിയെ ആദരിച്ചു. കോഴിക്കോട് റഹ്മാനിയ വികലാംഗ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന വി രഞ്ജുവിനെയാണ് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ആദരിച്ചത്. 
പ്രസിഡന്റ് പി ബിജു, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി, ട്രഷറര്‍ ഹക്കീം നരിക്കുനി, ബിജി തുടങ്ങിയവര്‍ പങ്കെടുത്തു. നരിക്കുനി സ്വദേശിയായ രാജുവിന്റെയും ബിന്ദുവിന്റെയും മകളാണ്.