Trending

കൊവിഡ് രോഗികളില്‍ 60 ശതമാനം രോഗലക്ഷണമില്ലാത്തവര്‍; സ്വയം സുരക്ഷിത വലയം തീര്‍ക്കണം: മുഖ്യമന്ത്രി.

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രോഗികളില്‍ 60 ശതമാനത്തോളം പേര്‍ രോഗലക്ഷണമില്ലാത്തവരാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരില്‍ നിന്നും രോഗം പകരാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണമുള്ളവരെ മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ. ലക്ഷണമില്ലാത്തവരെ തിരിച്ചറിയാനാവില്ല. ആരില്‍ നിന്നും രോഗം പകരാം എന്ന ജാഗ്രതാ നിര്‍ദേശം ഇതുകൊണ്ടാണ് പുറപ്പെടുവിക്കുന്നത്. 


ഒരാളില്‍ നിന്ന് ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായും ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യമാണ് ഈ ഘട്ടത്തില്‍ ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരണം കുറയ്ക്കാനായത് നമ്മുടെ ജാഗ്രത മൂലമാണ്. അതുകൊണ്ട് ജാഗ്രതക്ക് ജീവന്റെ വിലയുണ്ട്.

മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കാനാകില്ല. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
    

Previous Post Next Post
3/TECH/col-right