Trending

ചുങ്കത്തിന് ഒരേ നാളിൽ നഷ്ടപ്പെട്ടത് രണ്ട് പ്രിയപ്പെട്ടവരെ

താമരശ്ശേരി:ചൊവ്വാഴ്ച അർദ്ധരാത്രി കേട്ട വാർത്ത സിജീഷ് മരണത്തിന് കീഴടങ്ങി എന്നാണെങ്കിൽ,ഇന്നലെ രാവിലെ കേട്ടത് റങ്ക് മുഹമ്മദ്ക്കാ മരണപ്പെട്ടു എന്നാണ്.
രണ്ടു പേരുടെയും വീടുകൾ തമ്മിലുള്ള അകലം 100 മീറ്ററിൽ താഴെ മാത്രം.ചുങ്കത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ രണ്ടു പേരും നാടിന് പ്രിയപ്പെട്ടവർ, ചെറുപുഞ്ചിരിയോടെ മാത്രം  കാണാറുള്ളവർ.ആദ്യമാദ്യം കേട്ടവരാരും വർത്ത വിശ്വസിച്ചില്ല, പിന്നീട് വിശ്വസിക്കാതെ വയ്യ എന്നായി.
മുഹമ്മദ് ഇക്കാ നാട്ടിൽ അറിയപ്പെട്ടിരുന്നത് റങ്ക് മുഹമ്മദ് എന്ന പേരിലാണ്,ജീപ്പ്, ബസ്സ്, ലോറി എന്നിവയിലെല്ലാം ഡ്രൈവറായി ജോലി നോക്കിയിരുന്നു. പിന്നീട് ഓട്ടോ കൺസൽട്ടൻസി സ്ഥാപനവും, റിയൽ എസ്‌റ്റേറ്റ് സ്ഥാപനവും നടത്തി.രാവിലെ ഉണരാതിരുന്നപ്പോൾ മകൾ വിളിച്ചുണർത്താൻ ശ്രമിച്ചു,ആ അവസരത്തിലാണ് മരണപ്പെട്ടതായി അറിയുന്നത്.

ഏക മകൻ അൽമാസ് വർഷങ്ങൾക്ക് മുൻപ് കർണാടകയിലെ നഞ്ചൻഗോഡ് വെച്ചുണ്ടായ വാഹന അപകടത്തി മരണപ്പെട്ടിരുന്നു.ഭാര്യ :സഫിയ, മകൾ: ഷിബിന.
സിജീഷ് നാട്ടിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്നയാളാണ്.കരിഞ്ചോല ദുരന്ത സമയത്ത് ഒരാഴ്ച സ്ഥലത്ത് സേവന സജ്ജനായി ഉണ്ടായിരുന്നു. ആമ്പുലൻസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനയായ AODA യുടെ സജീവ പ്രവർത്തകൻ.വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രവർത്തകൻ...

വീടുനു സമീപമുള്ള മരം വെട്ടി മാറ്റാൻ തൻ്റെ സഹോദരനും, കൂടെ അയൽവാസിക്കുമൊപ്പം ശ്രമിക്കുകയും, മരകൊമ്പ് മുറിഞ്ഞു വീഴുന്നതിനിടയിൽ താഴെ വീണ് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുകയുമായിരുന്നു

രണ്ടു പേരുടെയും മരണത്തിൻ്റെ നടുക്കം ഇതു വരെ ചുങ്കം നിവാസികളിൽ നിന്നും വിട്ടുമാറിയിട്ടില്ല.

റിപ്പോർട്ട്:മജീദ് താമരശ്ശേരി-OMAK

സിജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

താമരശ്ശേരി: ആമ്പുലൻസ് ഡ്രൈവറും, താമരശ്ശേരിയിലെ വ്യാപാരിയുമായിരുന്ന സിജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.കഴിഞ്ഞ ദിവസം വീടിനു സമീപത്തെ മരത്തിൻ്റെ കൊമ്പു വെട്ടുന്നതിനിടയിൽ താഴെ വീണ് സാരമായി പരിക്കേറ്റ സിജീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ADOA ജില്ലാ ഭാരവാഹിയും, വ്യാപാരി വ്യവസായി യൂത്ത് വിംഗ് യൂനിറ്റ് ഭാരവാഹിയുമായിരുന്നു. 
നിരവധി ആമ്പുലൻസുകളുടെ അകംമ്പടിയോടെ വിലാപയാത്രയായാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം താമരശ്ശേരിയിലെ വീട്ടിലെത്തിച്ചത്.
സിജീഷിനെ അവസാനമായി ഒരു നോക്കു കാണാൻ വഴി നീളെ ആളുകൾ കാത്തു നിന്നിരുന്നു.

 ഭാര്യ: അശ്വതി. മക്കൾ: മാളവിക, മായാത്മിക.
പിതാവ്: പരേതനായ വേലായുധൻ നായർ, മാതാവ്: സരോജിനി.
സഹോദരങ്ങൾ: ഷാജി, ഷൈനി, ഷീജ.
Previous Post Next Post
3/TECH/col-right