Trending

ത്വരീഖ് റഹ്മ പദ്ധതിയുമായി സേവ് പന്നൂര്‍

കൊടുവള്ളി:  മറ്റു ചാരിറ്റി സംഘടനകളിൽ നിന്ന് വ്യത്യസ്തമായി പൊതുറോഡുകള്‍ ത്വരീഖ്റഹ്മ പദ്ധതിയിലൂടെ ഗതാഗത യോഗ്യമാക്കുകയാണ് സേവ്പന്നൂര്‍. പന്നൂര്‍ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളാണ് സൈവ് പന്നൂര്‍  ത്വരീഖ് റഹ്മഎന്ന പേരിൽടാറിങ്ങ് നടത്തിയും കോണ്‍ക്രീറ്റ് നടത്തിയും ഗതാഗതയോഗ്യമാക്കുന്നത് കൊഴപ്പഞ്ചാലില്‍ പുതിയോട്ടില്‍ റോഡ് നേരത്തെ ഗതാഗത യോഗ്യമാക്കിയിരുന്നു. 

പ്രദേശവാസികളുടെ അഭ്യർത്ഥനമാനിച് ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടു കൂടിയാണ് റോഡുകൾ ഗതാഗത യോഗ്യമാക്കുന്നത്,  മാണിക്കാറമ്പ്മുക്ക്-വാദിഹുസ്‌ന റോഡ്, ചുണ്ടിപനത്തില്‍-പൂതിയേടത്ത് റോഡ് എന്നിവയും ഉടന്‍ പണിപൂര്‍ത്തിയാക്കും. നേരത്തെ ഉണ്ടായിരുന്ന റോഡുകൾക്ക് പുറമേ പുതിയ റോഡുകൾ നിർമ്മിക്കാനും സേവ് പന്നൂർ നേതൃത്വം നൽകുന്നു.
അന്‍വാറുല്‍ ഇസ്ലാം മദ്‌റസ-കൈപേങ്ങണ്ടിയില്‍ റോഡ് നിർമാണം കഴിഞ്ഞു ടാറിങ് നടത്താനുള്ള തയ്യാറെടുപ്പിലാണ്   ലോക് ഡൗൺ കാലത്ത് തുടങ്ങിയ മരുന്ന് വിതരണം ഇപ്പോഴും തുടരുകയാണ്. ഭക്ഷണ കിറ്റുകൾ വിതരണം,  വീടുകൾ വാസയോഗ്യമാക്കൽ  തുടങ്ങി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ സേവ് പന്നൂരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മാണിക്കാറമ്പ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി ഹുസൈന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഫാറൂഖ് ആര്‍.കെ  അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ ഗഫൂര്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ഒ.കെ അബ്ദുറഹ്മാന്‍, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, ഫള്‌ലുറഹ്മാന്‍, സി മുഹമ്മദലി മാസ്റ്റര്‍, അഷ്‌റഫ് മാസ്റ്റര്‍ കയ്യല്‍ശേരി, പത്രാത്ത് ബാബു  മുഹമ്മദ്‌ കെ സി, ഓങ്ങിലാട്ട് ബാബു, സേവ്  പന്നൂർ  ഡയറക്റ്റര്മാരായ ഇസ്മായിൽകോട്ടക്കൽ, അഷ്‌റഫ്‌  വി  പി, സാജിദ് ചേലക്കോത്ത്, സുബൈർ ഇ  കെ, അഷ്‌റഫ്‌  പി കെ, റിൻഷാദ്, റഹൂഫ്  പി  കെ,ഹൈദർഅലി, റസാഖ് ഒ,  എന്നിവര്‍ സംബന്ധിച്ചു. പട്ടനില്‍ നാസര്‍ സ്വാഗതവും നൗഷാദ് കരിമ്പയില്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right