Trending

സിറാജ് ഫ്ലൈഓവർ ഭൂമിയേറ്റെടുക്കൽ വിശദീകരിക്കുവാൻ വന്ന റവന്യൂ ഉദ്യോഗസ്ഥരെ ഭൂ ഉടമകളുടെ നേതൃത്വത്തിൽ തടഞ്ഞു.

കൊടുവള്ളിയിലെ വികസന ചരിത്രത്തിൽ നാഴികക്കല്ലാവുന്ന സിറാജ് ഫ്ലൈഓവർ  ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിശദീകരിക്കുവാൻ വന്ന റവന്യൂ ജീവനക്കാരെയും പദ്ധതി രൂപരേഖ തയ്യാറാക്കിയ കിറ്റ്കോ പ്രൊജക്റ്റ് എഞ്ചിനീയറെയും ഭൂ ഉടമകളുടെ നേതൃത്വത്തിൽ തടഞ്ഞു.കൊടുവള്ളിയുടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്ന സിറാജ് ഫ്ലൈ ഓവർ നിർമ്മാണം ഭൂ  ഉടമകളുടെ എതിർപ്പിനെത്തുടർന്ന് നീണ്ടു പോകുവാനുള്ള സാധ്യതയുണ്ട്.

ദേശീയപാതയിലെ വർദ്ധിച്ചു വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളുന്നതിനും, ഇതുമായി രൂപപ്പെടുന്ന  ഗതാഗതക്കുരുക്കുന് പരിഹാരം കാണുന്നതിനായിട്ടാണ് സിറാജ് ഫ്ലൈഓവർ പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായുള്ള 11/1 നോട്ടിഫിക്കേഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഭൂവുടമകളുടെ ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് സപ്പോർട്ടിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം തീരുമാനിച്ചത്. 

പദ്ധതി വിശദീകരിക്കുവായി റവന്യൂ ഇൻസ്പെക്ടർമാരായ ദിനേശൻ, അനസ് സർവേയർ മാരായ ജിഷ രാജ്, ശ്യാംലാൽ ചെയിൻമാൻ അബ്ദുൽ സലാം. പദ്ധതി രൂപരേഖ തയ്യാറാക്കിയ കിറ്റ്കോ പ്രൊജക്റ്റ് എഞ്ചിനീയർ സാൻജോ കെ ജോസ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Previous Post Next Post
3/TECH/col-right