എളേറ്റിൽ: മദ്രസ പഠനത്തോടെപ്പം  എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എളേറ്റിൽ സിറാജുൽ ഹുദാ ഹയർ സെക്കന്ററി മദ്രസ വിദ്യാത്ഥികളെ, മാനേജ്മെന്റ് കമ്മറ്റി അനുമോദിച്ചു. എളേറ്റിൽ ദാറുൽ ഹുദാ ഇസ്ലാമിക് സെൻറർ ജന.സെക്രട്ടറി അബ്ദുറസാഖ് ബുസ്താനി ഉപഹാരം നൽകി.
മദ്രസ സദർ മുഅല്ലിം കെ.കെ.ഇബ്രാഹിം മുസ്ലിയാർ ചളിക്കോട്, കൺവീനർ കെ.പി.മുഹമ്മദ്, മാനേജർ എ.ടി.മുഹമ്മദ് മാസ്റ്റർ, നരിക്കുനിമേഖല ട്രന്റ് കൺവീനർ പി.സി അഷ്റഫ് മാസ്റ്റർ എളേറ്റിൽ, സമസ്ത കിഴക്കോത്ത് പഞ്ചായത്ത് കോഡിനേഷൻ വർക്കിങ്ങ് കൺവീനർ മുജീബ് ചളിക്കോട് തുടങ്ങിയവർ സംബന്ധിച്ചു. 


പി.പി.ഹിദാഷ്, എം.ജസിം അലി, ഫർഹാൻ ഷറീഫ് ,മുന്നി ഫാത്തിമ, ഫാബി തമന്ന എന്നിവരാണ് മികച്ച വിജയം നേടിയത്.