Latest

6/recent/ticker-posts

Header Ads Widget

സാന്ത്വനം ഡയാലിസിസ് സ്പോൺസർഷിപ്പ് സ്കീം ഉദ്ഘാടനം ചെയ്തു

പൂനൂർ: എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി 2000 രോഗികളെ ഡയാലിസിസ് ചെയ്യും.ജില്ലയിൽ നടപ്പാക്കുന്ന സാന്ത്വനം ഡയാലിസിസ് സ്പോൺസർഷിപ്  പദ്ധതിയുടെ ഉദ്ഘാടനം പൂനൂർ സഹായി ഡയാലിസിസ് സെന്ററിൽ നടന്നു. സി പി മുഹമ്മദ് ഷാഫി സഖാഫിയിൽ നിന്നും സ്പോൺസർഷിപ് സ്വീകരിച്ചു സഹായി ഡയറക്ടർ കെ.അബ്ദുല്ല സഅദി ചെറുവാടി ഉദ്ഘാടനം നിർവഹിച്ചു. 
മുഹമ്മദലി സഖാഫി വള്ളിയാട് അധ്യക്ഷത വഹിച്ചു. കെ എ നാസർ ചെറുവാടി, മുനീർ സഅദി  പൂലോട് പ്രസംഗിച്ചു. പുഴക്കൽ
അബ്ദുറഹ്മാൻ ഹാജി, ബഷീർ സഅദി ബാലുശ്ശേരി,പി സി അബ്ദുൽ ഹമീദ് ഹാജി സംബന്ധിച്ചു.

പി വി അഹമ്മദ് കബീർ സ്വാഗതവും അബ്ദുസ്സലാം   ബുസ്താനി നന്ദിയും പറഞ്ഞു.
പൂനൂർ ഡയാലിസിസ് സെൻറർ  സപ്പോർട്ടിംഗ് കമ്മിറ്റിക്ക് രൂപം നൽകി. 

ഭാരവാഹികളായി കെ അബ്ദുല്ല സഅദി (ചെയർമാൻ), മുനീർ സഅദി പൂലോട്,സാബിത്ത് അബ്ദുല്ല സഖാഫി (വൈ. ചെയർമാൻ), അബ്ദുസ്സലാം ബുസ്താനി (ജനറൽ കൺവീനർ), സാദിഖ് സഖാഫി മടത്തും പോയിൽ, ഹനീഫ മാസ്റ്റർ കോരങ്ങാട് (ജോ. കൺവീനർ), മുജീബ് വട്ടക്കണ്ടി (ഫൈനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.


Post a Comment

0 Comments