മെച്ചപ്പെട്ട പൊലീസിംഗിനായി സൈബർ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും നൂതനാശയങ്ങളും കൈമുതലായുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ സംരഭം കേരള പോലീസ് സൈബർഡോം ഒരുക്കുകയാണ്.
പൊതുവായ ഏതെങ്കിലും ദൈനംദിന പ്രശ്‌നം പരിഹരിക്കുന്നതിനോ പൊലീസിംഗിൽ നല്ല സ്വാധീനം സൃഷ്ടിക്കുന്നതിനോ മാറ്റങ്ങൾ വരുത്തുന്ന സാങ്കേതികവിദ്യകൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ യഥാർത്ഥ കഴിവുകളും ആശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് Hac’KP 2020 ഹാക്കത്തോൺ.
പൊതുവായ ഏതെങ്കിലും ദൈനംദിന പ്രശ്‌നം പരിഹരിക്കുന്നതിനോ പൊലീസിംഗിൽ നല്ല സ്വാധീനം സൃഷ്ടിക്കുന്നതിനോ മാറ്റങ്ങൾ വരുത്തുന്ന സാങ്കേതികവിദ്യകൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ യഥാർത്ഥ കഴിവുകളും ആശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് Hac’KP 2020 ഹാക്കത്തോൺ.
എഞ്ചിനീയറിംഗ്, ടെക്നോളജി രംഗത്ത് ഉത്സാഹികളായ ഡവലപ്പർമാരുടെ വൈവിധ്യമാർന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും പ്രോത്സാഹനം നൽകുകയാണ് ഈ സംരംഭത്തിന്റെ ലക്‌ഷ്യം. ഭാവിയിലെ സ്മാർട്ട് പൊലീസിംഗിന് പരിഹാരങ്ങൾ സൃഷ്ടിച്ച് പോലീസിനെ സജ്ജമാക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് Hac’KP യുടെ തീം.
പരിമിതമായ സമയപരിധിക്കുള്ളിൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക, അവ പരീക്ഷിക്കുക എന്നിവയാണ് മത്സരം ലക്ഷ്യമിടുന്നത്. മികച്ച ആശയങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. വിശദ വിവരങ്ങൾ Hackp website ൽ ലഭ്യമാണ്
https://hackp.kerala.gov.in/
https://www.facebook.com/DomeHacKP/
https://hackp.kerala.gov.in/
https://www.facebook.com/DomeHacKP/
കോവിഡ് കാലത്ത് ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്. കോവിഡിന്‍റെ പ്രതിസന്ധികാലത്ത് ഏവരും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മത്സരവുമായി 'ഹാക്പി' (Hac'kp2020) വന്നിരിക്കുന്നത്.വിജയികള്‍ക്ക് 5, 2.5, 1 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.ലോകത്തെ ഡിസൈനേഴ്‌സ്, സോഫ്‌റ്റ്‍വെയര്‍ എഞ്ചിനേഴ്‌സ് തുടങ്ങിയവരോട് സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങള്‍ ക്ഷണിച്ചിരിക്കുകയാണ്. പൗരന്മാര്‍ക്ക് മികച്ച സേവനം ലഭിക്കാന്‍ നിങ്ങളുടെ പുതിയ ആശയങ്ങള്‍ പങ്കുവെക്കാനാണ് ആവശ്യം.
0 Comments