ഈ വർഷം എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ്. കെ. എസ്. എസ്. എഫ് പൂപ്പോയിൽ ശാഖാ കമ്മിറ്റി അനുമോദിച്ചു.പ്രദേശത്തെ മുഴുവൻ വിജയികൾക്കും ഉപഹാരം നൽകി.

പരിപാടിയിൽ ചാലിൽ മജീദ് മാസ്റ്റർ, കെ കെ അബൂബക്കർ മാസ്റ്റർ, ജലീൽ. സി, ജൗഹർ പൂപ്പോയിൽ, ശിഹാബ്. കെ. കെ, മുഹ്സിൻ. പി. പി, ശമീർ ദാരിമി, മള്ഹർ കെ. കെ  എന്നിവർ സംബന്ധിച്ചു.