കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണകൂട ഭീകരതയെ ചെറുക്കാനും അവകാശ സംരക്ഷണത്തിനും രാഷ്ട്രീയാധികാരത്തിന് മായി പട്ടിക വിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റം അനിവാര്യമായിരിക്കുന്നവെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) കോഴിക്കോട് ചേർന്ന സംസ്ഥാന തല ജന്മദിന സമ്മേളനം അഭിപ്രായപ്പെട്ടു.
പട്ടിക വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ ഭുമി, പാർപ്പിടം, റോഡ്, വൈദ്യുതി, പരിപൂർണ്ണ വിദ്യാഭ്യാസം, തൊഴിലും മതിയായ സംവരണവും നേടിയെടുക്കാൻ വിവിധങ്ങളായ സമുദായ സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലുമായി വിഘടിച്ച് നിന്ന് നടത്തുന്ന പോരാട്ടം അവസാനിപ്പിക്കാൻ സമയമായെന്നും ജന്മദിനസമ്മേളനം അംഗീകരിച്ച രാഷ്ട്രിയ പ്രമേയം വ്യക്തമാക്കി.
സ്വാതന്ത്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും പട്ടിക വിഭാഗങ്ങളോട് കാണിക്കുന്ന അവഞ്ജയും പീഡനവും വംശീയ അധിക്ഷേപവും ഏറി വരുന്നത് തടയാൻ നിയമം മാത്രം പോരെന്നും ജനമനസ്സാക്ഷി ഉണരുകയേ കരണീയമായിട്ടുള്ളുവെന്നും ജന്മദിനസമ്മേളനം ഭഭ്രദീപം കൊളുത്തി ഉൽഘാടനം ചെയ്യവെ സംസ്ഥാന പ്രസിഡണ് ടി.പി.ഭാസ്കരൻ അഭിപ്രായപ്പെട്ടു.
സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് കെ.പി.സി.കുട്ടിമാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാനനേതാക്കളായ എൻ.പി.ചിന്നൻ,കെ. വി.സുബ്രഹ്മണ്യൻ,പി.ടി.ജനാർദ്ദനൻ,എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.ജി.പ്രകാശ് രാഷ്ട്രി പ്രമേയവും,സി.കെ.കുമാരൻ സംഘടന പ്രമേയവും,സംസ്ഥാന ട്രഷറർ ടി.പി.അയ്യപ്പൻ സാമ്പത്തിക പ്രമേയവും ഓൺലൈൻ വഴി അവതരിപ്പിച്ചു.
0 Comments