ഓമശ്ശേരി:വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് റോഡിൽ എത്തിയ പിഞ്ചുകുഞ്ഞ് അടുത്ത വീട്ടിലെ യുവാവിന്റെ അവസരോചിതമായ ഇടപെടൽ മൂലം അപകടം കൂടാതെ രക്ഷപെട്ടു. ശനിയാഴ്ച വൈകിട്ട് ഓമശ്ശേരിക്കടുത്ത തെച്ച്യാട് ബദരിയ ജുമാ മസ്ജിദിന്റെ അടുത്ത് വെച്ചായിരുന്നു സംഭവം. 


ഏറെ അപകടങ്ങൾക്ക് സാക്ഷിയായ വളവുകളും കയറ്റിറക്കവുമുള്ള റോഡിൽ എത്തിയ പിഞ്ചുകുഞ്ഞിനെ തൊട്ടടുത്ത വീടിനു മുറ്റത്ത് നിൽക്കുന്ന പ്രദേശവാസിയായ തറോൽ ഷമീറലി എന്ന യുവാവിൻറ്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. പെട്ടെന്ന് തന്നെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ഓടി എത്തുകയായിരുന്നു ഇദ്ദേഹം.

കുഞ്ഞിനെ രക്ഷികുന്നത് തൊട്ടടുത്ത നുസ്റത്തുൽ ഇസ്ലാം മദ്രസയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നാട്ടിലെ  താരമായിരികുകയാണ് ഈ യുവാവ്.