Trending

കൊടുവള്ളി സബ് ജില്ലയിൽ ആയിരത്തോളം വിദ്യാത്ഥികൾക്ക് തുടർ പഠന അവസരമില്ല

എളേറ്റിൽ: കൊടുവള്ളി സബ് ജില്ലയിലെ പന്ത്രണ്ട് സ്കൂളുകളിൽ നിന്ന്  ഉപരിപഠന യോഗ്യത നേടിയ ആയിരത്തോളം വിദ്യാത്ഥികൾക്ക് ഹയർ സെക്കന്ററി പഠന അവസരം ഇല്ല. സബ് ജില്ലയിലെ പന്ത്രണ്ട് സ്കൂളുകളിൽ നിന്ന് മുവ്വായിരത്തിലധികം വിദ്യാത്ഥികൾ എസ്.എസ്.എൽ.സി പാസായിട്ടുണ്ട്. എന്നാൽ സബ് ജില്ലയിലെ ഹയർ സെക്കന്ററികളി ൽ 36 ബാച്ചുകളിലായി 1800 സീറ്റുകളാണ് നിലവിലുള്ളത്. 

നിലവിലെ സീറ്റുകളിൽ 25% സീറ്റ് വർദ്ധനവ് വരുത്തിയാൽ പോലും 2250 വിദ്യാകൾക്ക് മാത്രമേ പ്ലസ് വൺ പ്രവേശനം ലഭിക്കുകയുള്ളൂ. ഉപരിപഠന യോഗ്യത നേടിയ 35% വിദ്യാത്ഥികൾക്ക് സമാന്തര മേഘയയിൽ തുടർപഠനം നടത്തേണ്ടി വരും. 

കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന എം.ജെ ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി സബ് ജില്ലയിലാണ്. 

സബ് ജില്ലാ പരിധിയിലെ സി.ബി.എസ്.സി സ്കൂളുകളിൽ നിന്നും  പത്താംതരം പൂർത്തികരിച്ച വിദ്യാത്ഥികൾ കൂടി ഹയർ സെക്കന്ററി പ്രവേശനം തേടുന്നതോടെ സീറ്റ് ക്ഷാമം കൂടുതൽ രൂക്ഷമാകും.
Previous Post Next Post
3/TECH/col-right