എം. ഇ. എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിന് പഠനോകരണങ്ങൾ വിതരണം ചെയ്തു.കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ എം. ഇ. സ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. ടി മുഹമ്മദ് കാരുണ്യതീരം പ്രിൻസിപ്പാൾ ലുംതാസ് ടീച്ചർക്ക് നോട്ട് ബുക്കുകൾ നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷമീർ ബാവ, കോർഡിനേറ്റർ നവാസ് കോളിക്കൽ, എം. ഇ. സ്. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ആർ. കെ. ഷാഫി, താമരശ്ശേരി താലൂക്ക് സെക്രട്ടറി എ. സി. അബ്ദുൽ അസീസ്, എം. ഇ. എസ്. താമരശ്ശേരി താലൂക്ക് ട്രെഷററും ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ജനറൽ ബോഡി മെമ്പറുമായ പി. എ. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Tags:
POONOOR