കൊടുവള്ളി:ഐ.എൻ.എൽ. സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും കേരള മദ്റസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് മെമ്പറുമായ ഒ. പി.ഐ.കോയയുടെ മകൾ SSLC പരീക്ഷയിൽ ഉന്നത മാർക്ക് നേടി എല്ലാ വിഷയങ്ങളിലും A+ ലഭിക്കുകയും കാലിഗ്രഫിയിൽ ശ്രദ്ധേയമായ കഴിവ് തെളിയിച്ച് നാടിന് അഭിമാനമായി മാറിയ ഹിബ മറിയത്തിന് നാഷണൽ യൂത്ത് ലീഗ് കൊടുവള്ളി നിയോജ കമണ്ഡലം കമ്മിറ്റി ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.
മുൻസിപ്പൽ കൗൺസിലർമാർ ആയ ഒ.പി റസാഖ് സാഹിബ്, ഇ. സി മുഹമ്മദ്, കൊടുവള്ളി സഹകരണബാങ്ക് പ്രസിഡന്റ് ഒ പി റഷീദ്, എെഎൻഎൽ, എൻവെഎൽ, എൻഎസ്എൽ നേതാക്കളായ സിദ്ധിക്ക് കാരാട്ടുപോയിൽ, റിയാസ് വാവാട്, ഇബ്നുതങ്ങൾ, കെ.കെ കാസിം, ഇ സി അലിഹംദാൻ എന്നിവർ സന്നിഹിതരായിരുന്നു.
0 Comments